കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്.

ദിലീപിനെതിരെ ചിലര്‍ കെണിയൊരുക്കുകകായിരുന്നെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനൂപ് പറയുന്നു. തന്റെ സഹോദരന്‍ നിരപരാധിത്വം തെിയിച്ച് തിരിച്ചുവരുമെന്നും അനൂപ് പറയുന്നു.


Dont Miss ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയില്ല; യു.പിയിലെ 16 സ്വകാര്യ സ്‌കൂള്‍ക്ക് നോട്ടീസ് അയച്ച് സര്‍ക്കാര്‍


ഇതെല്ലാം കള്ളമാണ്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇത്. സത്യവും ദൈവവും ഉണ്ടെങ്കില്‍ എല്ലാം പുറത്തുവരും. അപ്പോള്‍ എല്ലാവരും കൂടെനിന്നാല്‍ മതിയെന്നും അനൂപ് പറയുന്നു.

ദിലീപിനെതിരെ ഒരു തെളിവുമില്ല. അവിടെ വെച്ചു കണ്ടു ഇവിടെ വെച്ചു കണ്ടു എന്നെല്ലാം പറയുന്നതല്ലാതെ ശക്തമായ ഒരു തെളിവുമില്ല. എല്ലാം കെട്ടിച്ചമച്ചതാണ്. ഇതെല്ലാം തെൡും ബാക്കി അപ്പോള്‍ പറയാം.

ഒരു കാര്യം ഓര്‍ത്താല്‍ മതി. ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരും. ഇവിടെ ഗൂഢാലോചന നടത്തിയത് ദിലീപല്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നതെന്നും അനൂപ് പറയുന്നു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് സര്‍ക്കാര്‍ വാദം നടന്നില്ല. അഭിഭാഷകന് ഹാജരാകേണ്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം നല്‍കാത്തതിനെ തുടര്‍ന്നാണ് വാദം മുടങ്ങിയത്. നാളെ കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം ദിലീപിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്.