എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക സ്രോതസും അന്വേഷിക്കും
എഡിറ്റര്‍
Wednesday 12th July 2017 9:57am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാന്‍ തീരുമാനം.

ഇതിന് പുറമെ ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും.


Dont Miss സമരം ശക്തമാക്കാന്‍ ഒരുങ്ങി നഴ്‌സുമാര്‍; ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യു.എന്‍.എ


ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും പ്രതികളാക്കുമെന്നും സൂചനയുണ്ട്. കുറ്റകൃത്യം മറച്ചുവച്ചു, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുക.

ഇരുവരെയും വീണ്ടും ചോദ്യമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

അതേസമയം ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്നു തീരുമാനമെടുക്കും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയാണ് ദിലീപിന്റെ ജാമ്യേപക്ഷ. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇതു സാധൂകരിക്കാന്‍ ആവശ്യമായ 19 പ്രാഥമിക തെളിവുകള്‍ ഹാജരാക്കുകയും ചെയ്തതിനാല്‍ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Advertisement