എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി; കേസ് വ്യാഴാഴ്ച പരിഗണിക്കും
എഡിറ്റര്‍
Monday 17th July 2017 2:37pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിവെച്ചത്.

കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. അടിയന്തരമായി വാദം കേള്‍ക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കേസില്‍ വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. ഇതിനിടെ അന്വേഷണസംഘം നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു. എം.എല്‍.എ ഹോസ്റ്റലിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.


Dont Miss താങ്കളുടെ സമുദായത്തിന് ഇപ്പോള്‍ തന്നെ മൂന്നിരട്ടി ആനുകൂല്യമുണ്ട്; 40000 ലൈക്ക് കടന്ന സംവരണ വിരുദ്ധ പോസ്റ്റിന് വി.ടി ബല്‍റാമിന്റെ കിടുക്കന്‍ മറുപടി


പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് പൊലീസ് ചോദിച്ചതെന്ന് മൊഴിയെടുക്കലിനു ശേഷം മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അന്‍വര്‍ സാദത്തില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്.

സംഭവദിവസം ആക്രമണം കഴിഞ്ഞ ശേഷം പള്‍സര്‍ സുനിയും സംഘവും നടിയെ ഉപേക്ഷിച്ചത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. ലാല്‍ വിവരമറിയിച്ച പ്രകാരം ഇവിടെ ആദ്യമെത്തിയവരില്‍ ഒരാളായ തൃക്കാക്കര എംഎല്‍എ പിടി തോമസില്‍ നിന്നും അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കുന്നുണ്ട്.

Advertisement