എഡിറ്റര്‍
എഡിറ്റര്‍
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ മഞ്ജു വന്നു: ദിലീപ് പിന്‍മാറി
എഡിറ്റര്‍
Saturday 22nd June 2013 11:43am

dileep-and-manju

കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ നിന്ന് നടനും മഞ്ജുവാര്യരുടെ ഭര്‍ത്താവുമായ ദിലീപ് പിന്മാറി.

മലയാളത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ദിലീപ്. ദൃശ്യമാധ്യമ പരസ്യങ്ങളും തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോര്‍ഡിങ്ങുകളും ഒരാഴ്ചക്കകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കല്യാണ്‍ ജ്വല്ലേഴ്‌സിന് കത്തയച്ചു.

Ads By Google

മഞ്ജു വാര്യര്‍ ഇവരുമായി കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ പിന്മാറ്റമെന്നാണ് സൂചന. ഐശ്വര്യാറായിയുടെ പകരക്കാരിയായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് മഞ്ജുവെത്തുന്നത്.

ദിലീപായിരുന്നു കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസിഡര്‍. എന്നാല്‍ ജ്വല്ലറിയുടെ പുതിയ അംബാസിഡറായി ജ്വല്ലറി മഞ്ജുവാര്യരെ തിരഞ്ഞെടുക്കുകയായിരുന്നു.

നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ 14 വര്‍ഷത്തിനുശേഷമാണ് വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത്. അമിതാഭ് ബച്ചനൊപ്പമാണ് മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദിലീപുമായുള്ള വിവാഹശേഷം അഭിനയജീവിതത്തോട് വിടപറഞ്ഞ മഞ്ജു മാസങ്ങള്‍ക്കുമുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ചാണ് നൃത്തരംഗത്ത് വീണ്ടും സജീവമായത്.

ദിലീപുമായി വിവാഹമോചനത്തിന് ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് മഞ്ജു വാര്യരുടെ മടങ്ങിവരവും ദിലീപിന്റെ പിന്‍മാറ്റവും എന്നതും ശ്രദ്ധേയമാണ്.

Advertisement