ഗുരുവായൂര്‍: സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ഉഷപ്പൂജ നടതുറന്ന സമയത്തായിരുന്നു ദര്‍ശനം.

ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദിലീപ് വെണ്ണകൊണ്ട് തുലഭാരം നടത്തി. 72 കിലോ വെണ്ണയുടെ വിലയായി 10,080 രൂപ ദേവസ്വത്തിലടച്ചു. പുതിയ ചിത്രമായ മായാമോഹിനി തിയ്യേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ്  ദിലീപ് ഗുരുവായൂര്‍ ദര്‍ശനം നടത്തിയത്.

കാവ്യാ മാധവന്‍ സോപാനത്തില്‍ കഥളിക്കുല സമര്‍പ്പിച്ചു. രാമുകാര്യാട്ട് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് കാവ്യ ഗുരുവായൂരിലെത്തിയത്. മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് കാവ്യ മടങ്ങിയത്.