‘ബാബ രാംദേവിന്റേത് ഫൈഫ് സ്റ്റാര്‍ സത്യാഗ്രഹമാണ്. ആയിരക്കണക്കിന് കോടി ആസ്തിയുള്ളയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സത്യാഗ്രഹത്തിനായി ഒരുക്കിയ പന്തല്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയവയാണ്. ഇതെന്ത് വിചിത്രമായ സമരമാണ്.’

‘അന്ന ഹസാരെ ഗാന്ധിയനാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന രാംദേവിനെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്.’

‘നിരാഹാര സമരത്തിലുള്ള കാലാള്‍പ്പട ആര്‍.എസ്.എസിന്റേതാണ്. രാംദേവ് ആര്‍.എസ്.എസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നയാളാണെന്നത് വ്യക്തമാണ്. ബി.ജെ.പിയുടെയും ബി.എസ്.പിയുടേയും ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്. ഇവരാണ് ഈ നിരാഹാര സമരം സ്‌പോണ്‍സര്‍ ചെയ്യുന്നത്.’

‘ബാബ പ്രൈവറ്റ് ജെറ്റിലാണ് യാത്ര ചെയ്യുന്നത്, പഞ്ച നക്ഷത്ര ഹോട്ടലിലാണ് തങ്ങുന്നത്. നിരാഹാരം ഇരിക്കുന്നതിനായി ഇത്രയും പണം ചിലവാക്കാന്‍ അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഇത് തീര്‍ച്ചയായും ഒരു ഫൈവ് സ്റ്റാര്‍ സത്യാഗ്രഹമാണ്.’