എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദു തീവ്രവാദം’എന്നതിന് പകരം ‘സംഘി തീവ്രവാദം’എന്നതാണ് അനുയോജ്യം
എഡിറ്റര്‍
Tuesday 22nd January 2013 7:30am

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ ‘ഹിന്ദു തീവ്രവാദ’ പ്രയോഗത്തിന് പകരം ‘സംഘി തീവ്രവാദം’ എന്നായിരുന്നു പ്രയോഗിക്കേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്.

Ads By Google

ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം. ഷിന്‍ഡേ തന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിലും ഉപയോഗിച്ച വാക്കുകള്‍ ശരിയല്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും സുഷമ സ്വരാജും തീവ്രവാദികള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ സുഷമ സ്വാരാജ് രംഗത്തെത്തി.

ദിഗ് വിജയ് സിങ്ങിന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് സുഷമ ട്വിറ്ററില്‍ കുറിച്ചു.

ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്നും രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുഷീല്‍ കുമാര്‍ ഷിന്‍ഡേ പറഞ്ഞത്.

മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു. എ.ഐ.സി.സി സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Advertisement