എഡിറ്റര്‍
എഡിറ്റര്‍
മോഡിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ദിഗ്‌വിജയ് സിങ്
എഡിറ്റര്‍
Wednesday 19th March 2014 6:46pm

digvijay

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്‌ക്കെതിരെ വാരാണസിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. പാര്‍ട്ടി അനുവദിച്ചാല്‍ മോഡിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന ദിഗ്‌വിജയ് സിങ് പറഞ്ഞു.

ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ദിഗ് വിജയ് സിങ്. പാര്‍ട്ടിയുടെ സമ്മതത്തോടെ ഏത് സീറ്റിലേക്കും മത്സരിക്കാന്‍ തയ്യാറാണെന്ന ദിഗ് വിജയ് സിങ് ഇന്നലെ പറഞ്ഞിരുന്നു.

ട്വിറ്ററിലൂടെ നിരന്തരം മോഡിക്കെതിരായി ദിഗ്‌വിജയ് സിങ് പ്രസ്താവനകള്‍ നടത്താറുണ്ട്.

ഈയടുത്ത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയില്‍ നിന്നും ലാളിത്യവും വിനയവും പഠിക്കുന്നതോടൊപ്പം ആഢംബര കാറിന് പകരം നാനോ കാര്‍ ഉപയോഗിക്കാനും ദിഗ്‌വിജയ് സിങ് മോഡിയെ ഉപദേശിച്ചിരുന്നു.

അതേ സമയം നരേന്ദ്ര മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇത് പ്രതീകാത്മക മത്സരമായിരിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

മോഡിക്കെതിരെ മത്സരിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന ശക്തമായ സമ്മര്‍ദ്ദമുണ്ട്. അതേസമയം 23ാം തിയ്യതി വാരണാസി സന്ദര്‍ശിച്ച് ജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

മോഡി ഗുജറാത്തിന് പുറമെ എവിടെ മത്സരിച്ചാലും അദ്ദേഹത്തിനെതിരെ താന്‍ മത്സരിക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Advertisement