എഡിറ്റര്‍
എഡിറ്റര്‍
‘ഭക്തിഗാനം മാത്രമല്ല, കളിയുടെ ഇടവേളയില്‍ ഹോമവും നടത്താം’; ഐ.പി.എല്ലിനിടെ ഭക്തിഗാനം കേള്‍പ്പിക്കണമെന്ന് പറഞ്ഞ ദിഗ്വിജയ് സിംഗിനെ വലിച്ച് കീറി ട്രോളന്‍മാര്‍
എഡിറ്റര്‍
Monday 27th March 2017 6:09pm

കോഴിക്കോട്: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലുള്ള ചിയര്‍ ഗേള്‍സിന്റെ നൃത്തം ഒഴിവാക്കി പകരം ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെ ട്രോള്‍ മഴയില്‍ കുളിപ്പിച്ച് മലയാളി ട്രോളന്‍മാര്‍. ട്രോള്‍ ഗ്രൂപ്പുകളില്‍ ഇന്ന് ഏറ്റവും ചൂടുള്ള വിഷയമായി മാറിയിരിക്കുകയാണ് സിംഗിന്റെ അഭിപ്രായ പ്രകടനം.

ഇത്തവണ നടക്കുന്ന ഐ.പിഎല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് ചിയര്‍ഗേള്‍സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന മത്സരങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കൊടുക്കരുതെന്നും ദിഗ്വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടിരുന്നു.


Don’t Miss: അഭിനന്ദിക്കാന്‍ സഹതാരങ്ങള്‍ ഓടിയടുത്തപ്പോഴും വാരി പുണര്‍ന്നിട്ടും ഇരുന്നയിരുപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ രഹാനെ, വീഡിയോ കാണാം


വിനോദ നികുതിയില്‍ നിന്ന് ഐ.പി.എല്‍ ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും ചിയര്‍ലീഡേഴ്‌സിനെ ഒഴിവാക്കുന്ന കാര്യം താന്‍ ശിവരാജ് സിംഗ് ചൗഹാനോട് പറഞ്ഞിട്ടുണ്ടെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു. ഫോറും സിക്‌സും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ഭക്തിഗാനങ്ങള്‍ വെയ്ക്കട്ടെ. ചിയര്‍ഗേള്‍സിന് പകരം പകരം അതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രോളിന്റെ ആശയം: Raj Shaker

ചാകര കിട്ടിയത് പോലെയാണ് ട്രോളന്‍മാര്‍ ഈ വാര്‍ത്തയെ ആഘോഷിച്ചത്. ചിത്ര ട്രോളുകള്‍ക്കൊപ്പം വീഡിയോ ട്രോളുകളും നെറ്റില്‍ ഹിറ്റായി പ്രചരിക്കുന്നുണ്ട്. അടുത്ത ഐ.പി.എല്ലില്‍ ഭക്തിഗാനം വരുമ്പോള്‍ അതിനടുത്ത ഐ.പി.എല്ലിലെ മത്സരത്തില്‍ ടോസിടാന്‍ ജ്യോത്സ്യനെ വിളിക്കുമെന്നാണ് ‘ദീര്‍ഘവീക്ഷണ’മുള്ള ഒരു ട്രോള്‍. ‘രാമ രാമ പാഹിമാം’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ കളി തുടങ്ങിയെന്ന് പറഞ്ഞ് കളി കാണാന്‍ ഓടുന്ന ക്രിക്കറ്റ് പ്രേമിയാണ് മറ്റൊരു ട്രോളില്‍ ഉള്ളത്.

ടീമുകളുടെ നിലവിലെ ചിഹ്നങ്ങള്‍ മാറ്റി പകരം രാമന്റേയും ഗണപതിയുടേയുമൊക്കെ ചിത്രമാണ് 2020-ലെ ഐ.പി.എല്ലില്‍ എന്നാണ് ഇനിയൊരു ട്രോളന്‍ പറയുന്നത്. വിക്കറ്റെടുത്ത താരം കാവടിയെടുത്ത് ആടി വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന്റെ പ്രമുഖന്റെ ഭാവനയിലുള്ള ചിത്രവുമുണ്ട് ട്രോളില്‍. മത്സരത്തിന് മുന്‍പ് വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കുന്ന ബൗളറേയും കാണാം ട്രോളുകളില്‍.

ട്രോള്‍ ചിത്രങ്ങള്‍ക്ക് കടപ്പാട്: ഐ.സി.യു & ട്രോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പുകള്‍

വീഡിയോ ട്രോള്‍ കാണാം:

വീഡിയോ ട്രോളിന്റെ ആശയം: Arjun V S

ചില ട്രോളുകള്‍ ആസ്വദിക്കാം:

ട്രോളിന്റെ ആശയം: Akhil Asokan

ട്രോളിന്റെ ആശയം: Chacko Philip

 

ട്രോളിന്റെ ആശയം: Anandhu Anil Kumar

ട്രോളിന്റെ ആശയം: ജാക്കി ഡാനി

ട്രോളിന്റെ ആശയം: ഇച്ചു ഇസ്മയില്‍

ട്രോളിന്റെ ആശയം: Lasif Umer

 

ട്രോളിന്റെ ആശയം: ആശിഷ് കെ.എസ്

 

 

 

 

 

 

 

 

 

 

 

 

Advertisement