എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലില്‍ ചിയര്‍ ലീഡേഴ്‌സിനു പകരം ഭക്തിഗാനം വേണം: ദിഗ്‌വിജയ് സിങ്
എഡിറ്റര്‍
Monday 27th March 2017 1:36pm

 

ഇന്‍ഡോര്‍: ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെയുള്ള ചിയര്‍ലീഡേഴ്‌സിന്റെ നൃത്തം ഒഴിവാക്കി ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗിഗ്‌വിജയ് സിങ്. നൃത്തങ്ങള്‍ക്ക് പകരം രാമനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങള്‍ വെക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം.


Also read മംഗളത്തിന്റെ മാധ്യമ ധര്‍മ്മത്തിന് മംഗളം പാടി സോഷ്യല്‍ മീഡിയ; ട്രോളുകള്‍ കാണാം


 

ഇത്തവണ നടക്കുന്ന ഐ.പിഎല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് ചിയര്‍ലീഡേഴ്‌സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന മത്സരങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കൊടുക്കരുതെന്നും ദിഗ്‌വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു.

‘വിനോദ നികുതിയില്‍ നിന്ന് ഐ.പി.എല്‍ ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ചിയര്‍ലീഡേഴ്സിനെ ഒഴിവാക്കുന്ന കാര്യം ഞാന്‍ ശിവരാജ് സിങ്ങ് ചൗഹാനോട് പറഞ്ഞിട്ടുണ്ട്. ഫോറും സിക്സും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ഭക്തിഗാനങ്ങള്‍ വെയ്ക്കട്ടെ. ചിയര്‍ലീഡേഴ്സിന് പകരം അതാണ് നല്ലത്’ ദിഗ്വിജയ് പറഞ്ഞു.

ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ടീം സികസറുകളോ ഫോറുകളോ നേടുമ്പോഴും വിക്കറ്റുകള്‍ നേടുമ്പോഴുമാണ് ചിയര്‍ലീഡേഴ്‌സ് ഗ്യാലറിയില്‍ നൃത്തം ചെയ്യാറുള്ളത്. ഇതിന് പകരമായാണ് മൈതാനത്ത് ഭക്തി ഗാനങ്ങള്‍ വയ്ക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടത്.

അടുത്തമാസം 8, 10, 20 ദിവസങ്ങളിലാണ് സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്‍ഡോറില്‍ നടക്കുന്നത്. ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

Advertisement