ന്യൂദല്‍ഹി: മാവോവാദികള്‍ക്കെതിരെയുള്ള സൈനിക നടപടിയുടെ കാര്യത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ പ്രസാതവന നടത്തിയതിന് സോണിയാഗാന്ധി തന്റെ ചെവിക്ക് പിടിച്ചിരുന്നുവെന്ന് ദിഗ്‌വിജയ്‌സിങ്.

സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ ചിദംബരത്തിനോട് ക്ഷമ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിദംബരം അഹങ്കാരിയാണെന്ന സിങ്ങിന്റെ പ്രസ്താവനയാണ് വിവാദമായിരുന്നു. മാവോവാദി വിഷയങ്ങളെ സിങ് ഇടുങ്ങിയ, വിഭാഗീയമായ രീതിയിലും ക്രമസമാധാന പ്രശ്‌നവുമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേശകനാണെന്ന ചിലരുടെ പ്രസ്താവനയും അദ്ദേഹം നിഷേധിച്ചു. ഇക്കാര്യം തെറ്റാണ്. ആരാണ് ഇത് പറഞ്ഞത്. എന്റെ പാര്‍ട്ടിയിലുള്ളവരാരും അങ്ങിനെ പറയില്ല- സിങ് പറഞ്ഞു.