Categories

ആര്‍.എസ്.എസ് നിലപാടിനോട് യോജിക്കുന്നു: ദിഗ്‌വിജയ് സിങ്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെക്കുറിച്ചുള്ള ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവതിന്റെ പ്രസ്താവനയോട് താന്‍ യോജിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പറഞ്ഞു.

അയോധ്യ കേസിലെ വിധി ആരുടെയും വിജയമോ പരാജയമോ ആയി കണക്കാരുതെന്നായിരുന്നു ഭഗവതിന്റെ പ്രസ്താവന. ‘ അയോധ്യ വിധിക്ക് ശേഷം മോഹന്‍ ഭഗവത് പുറപ്പെടുവിച്ച പ്രസ്താവനയെ താന്‍ അംഗീകരിക്കുന്നു. വര്‍ഗീയതയുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഭഗവത് അദ്വാനിയെയും രവിശങ്കര്‍ പ്രസാദിനെയും ഉപദേശിക്കണം’- സിങ് പറഞ്ഞു.

പള്ളിയും ക്ഷേത്രവുമല്ല ജനങ്ങള്‍ക്ക് സമാധാനമാണ് ആവശ്യം. മുലായം സിങ് ഉള്‍പ്പെടെയുള്ള നേതാക്കളുടെത് മുസ്‌ലിം പിന്തുണ കിട്ടാനുള്ള പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.