എഡിറ്റര്‍
എഡിറ്റര്‍
ഡിജിറ്റല്‍ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം: പിണറായി
എഡിറ്റര്‍
Wednesday 15th March 2017 2:28pm

തിരുവനന്തപുരം: സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും പുതിയ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാനും ഉദ്ദേശിച്ചുള്ള സംസ്ഥാന ഐ.ടി. നയം 2017 പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ കരടു രൂപരേഖ നിയമസഭയില്‍ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കല്‍, വൈജ്ഞാനിക സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കല്‍ , ഡിജിറ്റല്‍ സംഭരണനയം, ഉത്തരവാദിത്വപൂര്‍ണമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും എന്നിവയുമായി ബന്ധപ്പെട്ട ഉപനയങ്ങളും സഭയ്ക്ക് മുമ്പാകെ വെച്ചു.

ഈ രേഖ സംബന്ധിച്ച് പൊതുജനങ്ങല്‍ക്കും ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കാം. ലഭിക്കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളില്‍ സ്വീകാര്യമായവ അന്തിമനയത്തില്‍ ഉള്‍പ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

പൊതുവായ നയസമീപനം തുടരുമ്പോഴും അനുഭവങ്ങളുടെ വെളിച്ചത്തില്‍ വര്‍ഷം തോറും ഉപനയങ്ങള്‍ വിലയിരുത്തി കൂടുതല്‍ പ്രസക്തമായ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


Dont Miss കെ.പി.സി.സി അധ്യക്ഷ പദവി; കോണ്‍ഗ്രസില്‍ തര്‍ക്കം; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഐ ഗ്രൂപ്പ് 


ഡിജിറ്റല്‍ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എതാണ് സര്‍ക്കാരിന്റെ നയമെന്നും പിണറായി പറയുന്നു. ഇത് ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും, എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തെ മറികടക്കാന്‍ കഴിയുന്ന നിരവധി സാധ്യതകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പൂര്‍ണമായി ഉപയോഗിക്കുമെന്നും പിണറായി പറയുന്നു.

Advertisement