എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാട് പാടില്ല : പണ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം
എഡിറ്റര്‍
Wednesday 1st February 2017 12:52pm

note

ന്യൂദല്‍ഹി: മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാട് പാടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബഡ്ജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് നടപടി. രാജ്യം ഡിജിറ്റല്‍ ഇക്കണോമിയിലേക്ക് മാറണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

പുതിയ വിദേശനിക്ഷേപണ നയം പരിഗണനയിലാണ്. ധനകാര്യമേഖലയില്‍ നിര്‍ണായക പരിഷ്‌ക്കാരം നടത്തും. സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. ചെറുകിട കമ്പനികളുടെ നികുതിഭാരം കുറച്ചു. 50 കോടിക്കു താഴെ വരുമാനമുള്ള കമ്പനികള്‍ക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആധാര്‍ പേ സൗകര്യമൊരുക്കും. ഗ്രാമ പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം കൊണ്ടുവരും. ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കും.

Advertisement