എഡിറ്റര്‍
എഡിറ്റര്‍
ദുല്‍ഖറും സണ്ണിയും വീണ്ടും എത്തുന്നു
എഡിറ്റര്‍
Wednesday 31st October 2012 3:16pm

സെക്കന്റ് ഷോ എന്ന ആദ്യ സിനിമയിലൂടെ തങ്ങളുടെ സിനിമാ പ്രവേശനം ഗംഭീരമാക്കിയ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും. സെക്കന്റ് ഷോയിലെ ലാലുവിനെയും കുരുടി എന്ന നെല്‍സണ്‍ മണ്ടേലയേയും പ്രേക്ഷകര്‍ മറന്ന് കാണില്ല.

ആദ്യ സിനിമാ കൂട്ടുകെട്ടിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖറും സണ്ണിയും. ചാപ്പാ കുരിശിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ‘റോഡ് മൂവ്’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Ads By Google

തീവ്രം എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുക. ഈ വര്‍ഷം അവസാനത്തോടെയാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയായി വരികയാണെന്നാണ് സംവിധായകന്‍ സമീര്‍ താഹിര്‍ പറയുന്നത്.

Advertisement