എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷണക്രമം ഉറക്കത്തെ ബാധിക്കുന്നതായി പഠനം
എഡിറ്റര്‍
Saturday 9th February 2013 11:33am

ആഹാരക്രമം ഉറക്കത്തെ ബാധിക്കുന്നതായി പഠനം. നമ്മള്‍ ഉറക്കത്തിന് മുമ്പ് എന്താണ് കഴിച്ചതെന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഉറക്കവുമെന്നാണ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെറില്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനം പറയുന്നത്.

Ads By Google

7-8 മണിക്കൂര്‍ രാത്രി ഉറങ്ങുന്നവര്‍ക്കിടയില്‍ സാധാരണയായി നല്ല ആരോഗ്യമുള്ളവരെയാണ് കണ്ടുവരുന്നത്. സാധാരണ ഉറക്കക്കാരും, ദീര്‍ഘ നേരം ഉറങ്ങുന്നവരും, ഹ്രസ്വമായി മാത്രം ഉറങ്ങുന്നവര്‍ക്കിടയില്‍ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന സംശയത്തില്‍ നിന്നാണ് ഈ വിഷയത്തില്‍ പഠനം നടത്താന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്്.

ആളുകളുടെ ഭക്ഷണത്തിന്റെ അളവും കലോറിയും, വെള്ളത്തിന്റെ അളവും, ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈ വിഷയത്തില്‍ റിസര്‍ച്ചറായ മൈക്കല്‍ എ ഗ്രാന്‍ഡര്‍ അഭിപ്രായപ്പെടുന്നത്.

2007-2009 നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വെ നാലു കാറ്റഗറിയായാണ് ഉറക്കക്കാരെ തിരിച്ചത്.

രാത്രി അഞ്ചുമണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ ഉറക്കം തീരെ കുറഞ്ഞവരാണ്. എന്നാല്‍ അഞ്ചുമതുല്‍ ആറുമണക്കൂര്‍ ഉറങ്ങുന്നവര്‍ ഹ്രസ്വ ഉറക്കക്കാരാണ്.സാധാരണ ഉറക്കമെന്നത് ഏഴ് മുതല്‍ എട്ടുമണിക്കൂറാണ്്.ഒമ്പത് മണിക്കൂറിലധികം ഉറങ്ങുന്നവരാണ് ദീര്‍ഘ ഉറക്കക്കാര്‍ എന്നും പഠനം വ്യക്തമാക്കുന്നു.

എന്നാല്‍ പഠനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തവരുടെ ഉറക്കവും അവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന കലോറിയുടെ അളവും തമ്മില്‍ അസോസിയേഷന്‍ പരിശോധന നടത്തി.

ഏറ്റവും കൂടുതല്‍ അളവില്‍ കലോറിയുള്ള ഭക്ഷണം അകത്താക്കുന്നവരാണ് ഹ്രസ്വ ഉറക്കാരെന്നാണ് മനസിലാക്കാനായത്. സാധാരണ ഉറക്കാക്കാര്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ കലോറി ലഭിക്കുന്നവരാണ്.

എന്നാല്‍ തീരെ ഉറക്കം കുറഞ്ഞവര്‍ കലോറി വളരെ കുറഞ്ഞ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. ഇവരുടെ ഭക്ഷണത്തില്‍ വെള്ളവും , കാര്‍ബോഹൈട്രേറ്റിന്റെയും അളവ് വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

Advertisement