എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ സെയില്‍ യുവ വില്‍പ്പന നിര്‍ത്തി
എഡിറ്റര്‍
Thursday 13th June 2013 1:11pm

sail-dool

ചില സാങ്കേതികകാരണങ്ങളാല്‍ സെയില്‍ , സെയില്‍ യുവ , ടവേര എന്നിവയുടെ ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന ജനറല്‍ മോട്ടോഴ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള തകരാര്‍ ടവേരയ്ക്കുണ്ട്.  സെയില്‍ ഹാച്ച്ബാക്ക്  സെഡാന്‍ മോഡലുകളുടെ ഗുണനിലവാരത്തില്‍  ചില മെച്ചപ്പെടുത്തലും ആവശ്യമാണ്  കമ്പനി വിശദീകരിച്ചു.

Ads By Google

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ മോഡലുകളുടെ ബുക്കിങ് സ്വീകരിക്കേണ്ടെന്ന് ഡീലര്‍മാര്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു തകരാറും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

മൂന്നു മോഡലുകളുടെയും ഉത്പാദനം ഷെവര്‍ലെ ബ്രാന്‍ഡ് കാര്‍ നിര്‍മാതാക്കളായ ജിഎം കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍ത്തിവച്ചിരുന്നു.യുഎസില്‍ നിന്നുള്ള സാങ്കേതികവിദഗ്ദരുടെ സഹായത്തോടെ എത്രയും പെട്ടെന്നു പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങളിലാണ് ജിഎം.

സെഡാനായ സെയില്‍ , ഹാച്ച് ബാക്കായ സെയില്‍ യുവ എന്നിവ പങ്കിടുന്നത് 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ഇതേ എന്‍ജിനാണ് പുതുതായെത്തിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ എന്‍ജോയിയ്ക്കും എങ്കിലും സാങ്കേതിക തകരാറുകള്‍ ഈ മോഡലിനുള്ളതായി ജിഎം പറയുന്നില്ല.

Autobeatz

Advertisement