എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ആഹ്ലാദം കണ്ടെത്തുന്നെന്ന് നീതീഷ് കുമാര്‍
എഡിറ്റര്‍
Saturday 2nd February 2013 3:51pm

പാറ്റ്‌ന: എല്ലാമാസവും ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി.

ഡീസല്‍വില വര്‍ധിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ആനന്ദം കണ്ടെത്തുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്നും നീതീഷ് കുമാര്‍ പറഞ്ഞു.

Ads By Google

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതിനു ശേഷം ഇതുവരെ പണപ്പെരുപ്പം നിയന്ത്രിക്കാനായിട്ടില്ല. ഇത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല.

സാധാരണക്കാരന്റെ വിഷമം മനസിലാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും നീതീഷ് കുമാര്‍ പറഞ്ഞു.

ഡീസല്‍ വില്പനയില്‍ രാജ്യത്തെ എണ്ണക്കമ്പനികളുടെ നഷ്ടം പൂര്‍ണമായും ഇല്ലാതാവുംവരെ മാസം 4050 പൈസ എന്നതോതില്‍ വില കൂടുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വിലവര്‍ധന തുടരും. എന്നാല്‍, അടുത്ത വിലവര്‍ധന എന്ന് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല.

ജനവരി 17നാണ് ഡീസലിന്റെ വിലനിര്‍ണയാധികാരം ഭാഗികമായി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. അന്നുതന്നെ 45 പൈസ കൂട്ടിയിരുന്നു. വര്‍ധനയെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ വില്പന നികുതിയും വാറ്റും കുറച്ച് പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

Advertisement