Categories

ഡീസല്‍വില വര്‍ധന പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ഡീസല്‍വില വര്‍ധന പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. വിലവര്‍ധന പിന്‍വലിച്ചാല്‍ ധനക്കമ്മി വര്‍ധിച്ച് രാജ്യം പാപ്പരാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ലോകത്ത് ഏറ്റവും കുറഞ്ഞവിലയ്ക്ക് ഡീസല്‍ വില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും മൊയ്‌ലി പറഞ്ഞു. എന്‍.ഡി.എയുടെ ഭരണകാലം മുതല്‍ ഡീസല്‍ വില നിയന്ത്രണം എടുത്തുകളയണമെന്ന ആവശ്യം ശക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡീസില്‍ ലിറ്ററിന് 45 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 46.50 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

കൂടാതെ ഡീസല്‍ കൂടുതലായി ഉപയോഗിക്കുന്ന  റെയില്‍വേ, പ്രതിരോധം, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ എന്നീ വിഭാഗങ്ങളുടെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുകയും ചെയ്തു.

അതേസമയം, പെട്രോള്‍ ലിറ്ററിന് 25 പൈസ കുറഞ്ഞിട്ടുണ്ട്. മാസം തോറും ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡീസല്‍ വില്‍പ്പനയില്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതുവരെ വില വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

Tagged with: