എഡിറ്റര്‍
എഡിറ്റര്‍
ഡീസലിനും പാചകവാതകത്തിനും വിലകൂടി
എഡിറ്റര്‍
Friday 18th January 2013 1:28pm

ന്യൂദല്‍ഹി: വില നിശ്ചയ അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കമ്പനികള്‍ ഡീ,സലിന്റേയും പാചകവാതകത്തിന്റേയും വില വര്‍ധിപ്പിച്ചു.

Ads By Google

ഡീസില്‍ ലിറ്ററിന് 45 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 46.50 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

കൂടാതെ ഡീസല്‍ കൂടുതലായി ഉപയോഗിക്കുന്ന  റെയില്‍വേ, പ്രതിരോധം, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ എന്നീ വിഭാഗങ്ങളുടെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുകയും ചെയ്തു.

അതേസമയം, പെട്രോള്‍ ലിറ്ററിന് 25 പൈസ കുറഞ്ഞിട്ടുണ്ട്. മാസം തോറും ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡീസല്‍ വില്‍പ്പനയില്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതുവരെ വില വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

Advertisement