ന്യൂഡല്‍ഹി: ഡിസലിനും പാജകവാതകത്തിനും വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഡീസലിന് 3 രൂപയും പാചകവാതകത്തിന് 50 രൂപയും മണ്ണെയ്ക്ക് 2 രൂപയും വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്രധനകാര്യമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിസല്‍, മണ്ണെണ്ണ പാചകവാതക വിലകള്‍ ഉയര്‍ത്തിയതെന്ന് യോഗത്തിന് ശേഷം പ്രണബ് പറഞ്ഞു. വിലവര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.. ഡിസലിന്റെ ഇറക്കുമതി തീരുവ രണ്ടു രൂപയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 7 മണിക്ക് ചേര്‍ന്ന യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

18.19 രൂപ നഷ്ടത്തിലാണു ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. മണ്ണെണ്ണ 29.69 രൂപയും എല്‍.പി.ജി 329.73 രൂപയും നഷ്ടമുണ്ടെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. ആഗോള ക്രൂഡ് വില ഉയര്‍ന്ന സാഹചര്യത്തില്‍ ബാധ്യത എല്ലാവരും ചേര്‍ന്നു വഹിക്കണമെന്നാണ് എണ്ണമന്ത്രാലയം പറയുന്നത്.