എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില ലിറ്ററിന് 50 പൈസ കൂട്ടി
എഡിറ്റര്‍
Saturday 30th November 2013 6:50pm

fuel

ന്യൂദല്‍ഹി: ന്യൂദല്‍ഹി: രാജ്യത്തെ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. ലിറ്ററിന് 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

കഴിഞ്ഞ മാസം അവസാനവും ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ദ്ധനവ് വരുത്തിയിരുന്നു. ജനുവരിക്ക് ശേഷം ഇത് പതിനൊന്നാം തവണയാണ് ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാവുന്നത്.

ജനുവരിയില്‍ എല്ലാ മാസവും ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു.

ഇറക്കുമതിയിലെ വലിയ നഷ്ടം മറികടക്കാനാണ് ഓരോ മാസവും ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ ചുവട് പിടിച്ചാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Advertisement