എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില വര്‍ധനവ്: കെ.എസ്.ആര്‍.ടി.സിക്ക് അധിക ബാധ്യത
എഡിറ്റര്‍
Friday 18th January 2013 11:00am

തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വിലനിയന്ത്രണം പിന്‍വലിച്ചതോടെ കെ.എസ്.ആര്‍.ടി.സിക്ക് അധികബാധ്യത. വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ കെ.എസ്.ആര്‍.ടി.സിയേയും എണ്ണക്കമ്പനികള്‍ ഉള്‍പ്പെടുത്തിയതോടെയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഇരുട്ടടി നേരിട്ടിരിക്കുന്നത്.

Ads By Google

കമ്പനികള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികപ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ വിലയില്‍ ലിറ്ററിന് 11.53 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് കെ.എസ്.ആര്‍.ടി.സി 60.25 രൂപ നല്‍കേണ്ടിവരും.

പ്രതിമാസം 15 കോടിയുടെ അധികബാധ്യതയാണ് ഇത് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാക്കുക. നാലര ലക്ഷത്തിന്റെ ഡീസലാണ് ഒരു ദിവസം കെ.എസ്.ആര്‍.ടി.സിക്ക് ഓടാന്‍ വേണ്ടത്. വിലവര്‍ധന സംബന്ധിച്ച സംബന്ധിച്ച് എണ്ണ കമ്പനികളുടെ അറിയിപ്പ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചു.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതു ഗതാഗത മേഖല യഥാര്‍ത്ഥ വിപണി വില നല്‍കണമെന്നാണ് പെട്രോളിയം മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രമന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.

എണ്ണകമ്പനികളുടെ തീരുമാനം നിലവില്‍ നഷ്ടത്തിലോടുന്ന കെ.എസ.്ആര്‍.ടി.സിയെ കൂടുതല്‍ പ്രതിസന്ധിയാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് മറ്റ് വഴികള്‍ ഇല്ലാത്ത സാഹചര്യത്തില്‍യാത്രക്കാര്‍ തന്നെയാവും ഇതിന്റെ ദുരിതവും  അനുഭവിക്കേണ്ടി വരിക.

Advertisement