Categories

ശബരിമലയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഡീസല്‍

sabarimala-temple

പത്തനംതിട്ട: ശബരിമലയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഡീസല്‍. ദേവസ്വം മെസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് ഡീസലിന്റെ അംശം കണ്ടെത്തിയത്. ഇന്ന് രാവിലെ വിതരണം ചെയ്ത കടലക്കറിയിലാണ് ഡീസലുണ്ടായിരുന്നത്.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി കറിയുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡീസലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബഹളമുണ്ടാക്കിയതോടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയത്.

കറിയില്‍ ഡീസലിന്റെ അംശം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല.