തിരുവന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജിനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി.

Ads By Google

ജോര്‍ജിനെ മാറ്റുന്ന കാര്യം അജണ്ടയിലില്ല. കേരള കോണ്‍ഗ്രസ് (എം)ഉം ഈ കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഈ വിഷത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. അസ്വസ്ഥരായവരാരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ.എം മാണി പറഞ്ഞു.

ജോര്‍ജിന്റെ കാര്യം അടഞ്ഞ അധ്യായമാണ്. നേതാക്കന്മാര്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണം. താന്‍ അത്തരം പ്രസ്താവനകള്‍ നടത്താറില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സി.പി.ഐ നേതാവ് ടി.വി തോമസിനും ഗൗരിയമ്മയ്ക്കുമെതിരെ കടുത്ത അവഹേളനം നടത്തിയ പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഭരണ പക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ആവശ്യമുയര്‍ന്നിരുന്നു.
തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

പി.സി ജോര്‍ജ്ജിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയത്.