എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കി സീറ്റ്: ചര്‍ച്ചയില്‍ തീരുമാനമായില്ല
എഡിറ്റര്‍
Tuesday 11th March 2014 7:30am

mani-with-chandy

തിരുവനന്തപുരം:  ഇടുക്കി സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല.

കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ലെന്നും വീണ്ടും തുടരുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചു.

ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുമെന്ന് കെ.എം മാണിയും പി.ജെ. ജോസഫും അറിയിച്ചു. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഉന്നതാധികതാര സമിതി യോഗത്തിന് ശേഷമാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്.

അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനത്തെ കേരള കോണ്‍. (എം) ഉന്നതാധികാര സമിതി സ്വാഗതം ചെയ്തു.

വിജ്ഞാപനം ആശ്വാസകരമാണെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണമായി മാറിയിട്ടില്ലെന്നും കെ. എം. മാണി പറഞ്ഞു.

ജനങ്ങളുടെ ആശങ്ക മാറണമെങ്കില്‍ കൃഷിയിടം, ജനവാസകേന്ദ്രം, തോട്ടം എന്നിവ ഒഴിവാക്കി അതിര്‍ത്തി നിര്‍ണ്ണയിക്കണം. എന്നാല്‍ മാത്രമേ ജനം പൂര്‍ണ തൃപ്തരാവൂ.

അതിനുള്ള നടപടി 60 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാണി പറഞ്ഞു.

Advertisement