Categories

സച്ചിന്റ മഹത്വത്തെ ചോദ്യം ചെയ്തിട്ടില്ലെന്ന് അഫ്രിദി

ന്യൂദല്‍ഹി: താന്‍ സചിന്‍ ടെണ്ടുല്‍കറുടെ മഹത്വത്തെ ചോദ്യംചെയ്തിട്ടില്ലെന്നും, ദൃക്‌സാക്ഷിയായ ഒരു സംഭവം പറയുക മാത്രമാണ് ചെയ്തതെന്നും മുന്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി.ശുഹൈബ് അക്തറിനെതിരെ കളിക്കുമ്പോള്‍ സച്ചിന്‍ വിറയ്ക്കുന്നത് താന്‍ കണ്ടുവെന്ന് കഴിഞ്ഞ ദിവസം അഫ്രീദി വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി അഫ്രീദി വീണ്ടും രംഗത്തെത്തിയത്.

ക്രിക്കറ്റിലെ ജീവിക്കുന്ന് ഇതിഹാസായ സചിനെ ഈ ഒരു സംഭവത്തിന്റെ പേരില്‍ വില കുറച്ചു കാണാനാവില്ലെന്നും അക്തറിനെതിരെ പിന്നീട് സചിന്‍ ഭയപ്പാടോടെ കളിക്കുന്നത് കണ്ടിട്ടില്ലെന്നും അഫ്രീദി പറഞ്ഞു.

‘ ഞാന്‍ പറഞ്ഞ കാര്യം നിഷേധിക്കുന്നില്ല. 1999ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ശുഐബിനെതിരെ കളിക്കുമ്പോള്‍ സചിന് പരിഭ്രമം ഉണ്ടായിരുന്നു. സചിന്‍ ഭയപ്പാടോടെ അവനെ നേരിട്ടത് സ്‌ക്വെര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത എനിക്ക് കാണാമായിരുന്നു. ശുഐബിന്റെ ആദ്യ ഇന്ത്യന്‍ പര്യടനമായിരുന്നു അത്. അന്ന് സചിനെ അവന്‍ അക്കൗണ്ട് തുറക്കും മുമ്പെ ബൗള്‍ഡാക്കി.

രണ്ടിന്നിങ്‌സിലും രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റ് ശുഐബിനായിരുന്നു. ആ പര്യടനത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു അവന്‍. വളരെ വേഗത്തിലാണ് അന്ന് ശുഐബ് പന്തെറിഞ്ഞിരുന്നത്. ലോകക്രിക്കറ്റില്‍ അന്നുള്ള മിക്ക ബാറ്റ്‌സ്മാന്മാരെയും അവന്‍ ഭീതിപ്പെടുത്തിയിരുന്നു. ഞാനത് പറഞ്ഞെന്നേയുള്ളൂ. എന്നാല്‍, ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. പിന്നീടൊരിക്കലും സചിന്‍ ശുഐബിനെ പേടിച്ചിട്ടില്ല.

2003 ലോകകപ്പില്‍ എന്താണു നടന്നതെന്ന് എല്ലാവരും കണ്ടതാണല്ലോ'(ശുഹൈബ് അടക്കമുള്ള പാക്കിസ്താന്‍ഡ ബൗളര്‍മാരം അടിച്ച് പറത്തി അന്ന് സച്ചിന്‍ തൊണ്ണൂറിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.) അഫ്രീദി വാര്‍ത്താ ഏജന്‍സിയോട് ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

സചിന് തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സചിന്റെ റെക്കോഡുകള്‍ തന്നെ അദ്ദേഹത്തിനുവേണ്ടി സംസാരിക്കുമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. ‘ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ് സചിന്‍. എല്ലാവര്‍ക്കുമറിയുന്ന കാര്യമാണത്. എന്റെയോ മറ്റാരുടെയെങ്കിലുമോ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് ആവശ്യമില്ല. സചിന്റെ റെക്കോഡുകള്‍ അദ്ദേഹത്തിനുവേണ്ടി സംസാരിക്കും. അഫ്രിദി പറഞ്ഞു.

‘സചിന്റെ മഹത്വത്തിനുനേരെ ഒരു രീതിയിലുള്ള ചോദ്യവും ഞാന്‍ ഉയര്‍ത്തിയിട്ടില്ല. കൊല്‍ക്കത്ത ടെസ്റ്റിനുശേഷം ശുഐബിനെതിരെ എത്ര സിക്‌സറുകള്‍ സചിന്‍ ഉതിര്‍ത്തിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഞാന്‍ സചിന്റെ വലിയ ആരാധകനാണ്. മഹാനായ ക്രിക്കറ്റര്‍ മാത്രമല്ല, എളിമയുള്ള വ്യക്തി കൂടിയാണദ്ദേഹം. സചിന്റെ കൈയൊപ്പോടു കൂടിയ അദ്ദേഹത്തിന്റെ ചിത്രമാണത് എന്റെ ഡ്രോയിങ് റൂമിന്റെ ചുവരില്‍ സ്ഥാനം പിടിച്ചിരിക്കുന്ന് ഏക ചിത്രം. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഞാനിനി പറയണോ? അഫ്രിഡി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.