എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഉദ്ദേശിച്ചിട്ടില്ല: ജേക്കബ് പുന്നൂസ്
എഡിറ്റര്‍
Wednesday 22nd January 2014 3:19pm

jacob-punnoos

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്.

കേസില്‍ രാഷ്ട്രീയ പരിഗണന വച്ചുള്ള അന്വേഷണത്തിന് തയ്യാറല്ലെന്ന് പറഞ്ഞത് അന്വേഷണത്തില്‍ മുന്‍വിധികള്‍ ഉണ്ടാവില്ലെന്ന് സൂചിപ്പിക്കാനാണ്.

കേസില്‍ കാര്യക്ഷമമായ അന്വേഷണമാണ് നടന്നെന്നും അദ്ദേഹം പറഞ്ഞു.

ടി.പി വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി ഇന്ന് കണ്ടെത്തിയത്.

കൊലയാളി സംഘത്തിലെ ഏഴ് പേരെ കൂടാതെ സി.പി.ഐ.എം നേതാക്കളായ പി.കെ.കുഞ്ഞനന്ദന്‍, കെ.സി.രാമചന്ദ്രന്‍,  ട്രൗസര്‍ മനോജ് എന്നിവരേയും പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു.

സി.പി.ഐ.എം നേതാവ് പി. മോഹനന്‍ മാസ്റ്ററെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വിധിക്കുന്നത്.

എരഞ്ഞിപ്പാലം മാറാട് സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.

 

Advertisement