എഡിറ്റര്‍
എഡിറ്റര്‍
ആരുടേയും റോള്‍ മോഡലാകാന്‍ തീരുമാനിച്ചിട്ടില്ല: ജെന്നിഫര്‍ ലോറന്‍സ്
എഡിറ്റര്‍
Wednesday 13th November 2013 3:24pm

Jennifer-Lawrence

ജെന്നിഫര്‍ ലോറന്‍സ് പല കാര്യങ്ങളിലും വ്യ്ത്യസ്തയാണ്. ചെറിയ പ്രായത്തില്‍ തന്നെ മികച്ച നടിയെന്ന് എല്ലാവരെ കൊണ്ടും സമ്മതിപ്പിച്ചു. സ്വഭാവ സവിശേഷത കൊണ്ടും ജെന്നിഫര്‍ എല്ലാവരേയും ഞെട്ടിക്കാറുണ്ട്.

ഓസ്‌കാര്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടിയെന്ന ബഹുമതിയും ജെന്നിഫറിന് തന്നെ. സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് നടക്കുന്നവര്‍ ജെന്നിഫറിനെ കണ്ട് പഠിക്കണമെന്ന് പലരും ഉപദേശിക്കാന്‍ വരെ തുടങ്ങിയതാണ്.

അപ്പോഴാണ് ജെന്നിഫറിന്റെ പ്രഖ്യാപനം. ‘ഞാന്‍ ആരുടേയും റോള്‍ മോഡലാകാന്‍ തീരുമാനിച്ചിട്ടില്ല’! തന്നെ പലരും മാതൃകയാക്കുന്നതായി മനസിലായതാണ് താരത്തിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

ആരും തന്നെ മാതൃകയായി കാണമെന്ന് കരുതി ഒന്നും ചെയ്തിട്ടില്ലെന്നാണ് ജെന്നിഫര്‍ പറയുന്നത്. താരപദവിയിലിരിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും തേടിവരും. അങ്ങനെ സംഭവിച്ചതാകാം ഈ റോള്‍ മോഡല്‍ പദവിയും എന്നാണ് ജെന്നിഫര്‍ പറയുന്നത്.

വെറും 23 വയസ്സുള്ള തനിക്ക് യുവാക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ യാതൊരു അനുഭവവും ഇല്ലെന്നും താരം പറയുന്നു.

Advertisement