എഡിറ്റര്‍
എഡിറ്റര്‍
അന്യായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചുവെന്ന് തന്നെ അറിയാവുന്നവര്‍ പറയില്ലെന്ന് പിണറായി
എഡിറ്റര്‍
Wednesday 6th November 2013 10:36pm

Pinarayi

തിരുവനന്തപുരം: അന്യായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചുവെന്ന് തന്നെ അറിയാവുന്നവര്‍ പറയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ലാവ്‌ലിന്‍ കേസില്‍ തനിക്ക് കരുത്തായത് പാര്‍ട്ടി നിലപാടുകള്‍ ആണെന്നും പിണറായി പറഞ്ഞു. തിരുവന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍ നടന്ന പൗര സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ലാവ്‌ലിന്‍ കേസിലൂടെ എന്റെ രാഷ്ട്രീയ ജീവിതത്തിനെയല്ല സി.പി.ഐ എമ്മിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.  അതിന് കഴിയാതെ വന്നതില്‍ വിഷമിക്കുന്നവരുണ്ട്.

അന്യായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിച്ചുവെന്ന് എന്നെ അറിയാവുന്നവര്‍ പറയില്ല. എന്നാല്‍ ഞാനെന്ന വ്യക്തിയെ നേരിട്ടറിയാത്തവര്‍ തെറ്റിദ്ധരിക്കും. അഴിമതി ആരോപണം വേദനാജനകമാണ്. എന്നെ കൊല്ലാന്‍ രണ്ട് മൂന്ന് തവണ ശ്രമം നടന്നു. അവരോട് പോലും പ്രത്യേക പക എനിക്കില്ല.

നാട്ടുമ്പുറത്തുകാരന്റെ ശീലങ്ങളുണ്ട്. അല്ലാതെ മറ്റ് ദൂശ്യങ്ങളൊന്നുമില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം നയിക്കാനായി എന്നതില്‍ അഭിമാനമുണ്ട്. ഇനിയങ്ങോട്ടും പാര്‍ട്ടിക്കായി കഴിയും വിധം പ്രവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു.

Advertisement