എഡിറ്റര്‍
എഡിറ്റര്‍
ഇത് ബേബി ശാലിനി ; അല്ല ബേബി ഓഫ് ശാലിനി; അനൗഷ്‌ക അജിത്തിന്റെ പുതിയ ഫോട്ടോകള്‍ വൈറലാകുന്നു
എഡിറ്റര്‍
Tuesday 16th May 2017 3:51pm

ബേബി ശാലിനി, മലയാളികളുടെ മനം കവര്‍ന്ന ആ കൊച്ചുസുന്ദരിയുടെ മുഖം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സിനിമാസ്വാദകര്‍ക്കാവില്ല. ശാലിനി വളര്‍ന്ന് സിനിമയിലെ നായികയായപ്പോഴും ആ കുട്ടിത്തം വിട്ടുമാറാത്ത മുഖം മലയാളികളുടെ മനസില്‍ നിന്നും മാഞ്ഞില്ല.


Dont Miss എന്റെ മുഖം സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പൂരി എറിഞ്ഞിരുന്നു: അനുഭവം പങ്കുവെച്ച് രമ്യാകൃഷ്ണന്‍ 


മലയാളത്തിന്റെ മണ്ണില്‍ നിന്നും വിവാഹശേഷം ചൈന്നെയിലേക്ക് മാറിയപ്പോഴും സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോഴും ആ കൊച്ചു സുന്ദരിയെ മലയാളികള്‍ എന്നും സ്‌നേഹിച്ചു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ശാലിനിയുടെ മകളുടെ ചിത്രങ്ങളാണ്.

അജിത് ശാലിനി ദമ്പതികളുടെ മകള്‍ അനൗഷ്‌ക അജിത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്‌കൂള്‍ ആനിവേഴ്‌സറി ആഘോഷത്തില്‍ കരകാട്ടത്തിന്റെ വേഷം ധരിച്ച് സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന അനൗഷ്‌കയുടെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

സ്‌റ്റേജ് മത്സരത്തിനിടെ ഒന്‍പതുകാരിയായ ആ കുറുമ്പിയായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. മനോഹകരമായ നൃത്തചുവടുകളിലൂടെ ആരാധകരുടെ മനംകവര്‍ന്നു അനൗഷ്‌ക.

അച്ഛനേയും അമ്മയേയും പോലും മകളും അറിയപ്പെടുന്ന കലാകാരിയായി മാറട്ടെയെന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന് ചിലര്‍ കമന്റ്‌ചെയ്യുന്നത്. അധികം വൈകാതെ സിനിമയിലും പ്രതീക്ഷിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.

Advertisement