എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലിയിലെ ശിവകാമിയുടെ വേഷം വേണ്ടെന്ന് വെച്ചത് പ്രമുഖ നടി; രമ്യ കൃഷ്ണന് നറുക്ക് വീണത് പിന്നീട്
എഡിറ്റര്‍
Friday 5th May 2017 4:08pm

കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച് ഇന്ത്യന്‍ സിനിമയിലേതെന്നല്ല ലോക സിനിമയെ തന്നെ ഞെട്ടിച്ച് മുന്നേറുകയാണ് ബാഹുബലി 2.

റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 1000 കോടി ക്ലബില്‍ കയറുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകാനുള്ള ശ്രമത്തിലാണ് ചിത്രം. എസ്.എസ് രാജമൗലിയെന്ന അപാരപ്രതിഭയില്‍ നിന്നും പിറന്ന ചിത്രത്തിന്റെ ഭാഗമായവരൊക്കെ സന്തോഷിക്കുന്ന ഈ വേളയില്‍ ഈ ചരിത്രസിനിമയുടെ ഭാഗമാകാന്‍ ലഭിച്ച അവസരം തട്ടിക്കളഞ്ഞ ഒരു പ്രമുഖനടിയുണ്ട്.

ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ശിവകാമിയെ അവതരിപ്പിക്കാനായി രാജമൗലി ആദ്യം സമീപിച്ച നടി രമ്യാകൃഷ്ണനായിരുന്നില്ല. നടി ശ്രീദേവിയെയായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട താരം ചോദിച്ച പ്രതിഫലം കേട്ട് രാജമൗലി തന്നെ ഞെട്ടി. അത്രയും വലിയ പ്രതിഫലം നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ തന്നെ ശ്രീദേവി പിന്‍മാറി.

തുടര്‍ന്ന് രാജമൗലി പിന്നീട് രമ്യാകൃഷ്ണനെ സമീപിക്കുകയായിരുന്നു. കഥ കേട്ടയുടനെ തന്നെ പ്രതിഫലം പോലും ചോദിക്കാതെ രമ്യ കരാര്‍ ഒപ്പിട്ടു. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രം ചിത്രത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാണ്.


Dont Miss Bahubalമുംബൈ-കറാച്ചി വിമാന സര്‍വീസ് ഇനി ഉണ്ടാവില്ല; സര്‍വീസ് വെട്ടിച്ചുരുക്കി പാക്കിസ്ഥാന്റെ നടപടി 


അതിമനോഹരമായി അവര്‍ അത് അവതരിപ്പിക്കുകയും ചെയ്തു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയതും ശിവകാമിയുടെ കഥാപാത്രത്തിന് തന്നെ.

ഇത്രയും വലിയൊരു കഥാപാത്രത്തെ തട്ടിക്കളഞ്ഞ തീരുമാനത്തെ പഴിക്കുകയാവും ശ്രീദേവിയിപ്പോള്‍. താന്‍ ഒഴിവാക്കിയ കഥാപാത്രത്തിന്റെ വ്യാപ്തി എത്രയെന്ന് അവര്‍ തിരിച്ചറിയുന്നതും ഇപ്പോഴാവും.

Advertisement