Categories

അധികാരം ഉപയോഗിച്ച് മക്കളെ രക്ഷപ്പെടുത്തിയിട്ടില്ലെന്ന് ശശി തരൂര്‍

sasi-tharoor

ന്യൂദല്‍ഹി:അധികാരം ഉപയോഗിച്ച് താന്‍ മക്കളെ രക്ഷപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രമാനവവിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂര്‍.

കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി മകനെ രക്ഷിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യു.എ.ഇ ജയിലില്‍ കഴിയുകയായിരുന്ന മകനെ രക്ഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി തന്റെ സ്വാധീനം ഉപയോഗിച്ചുവെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിലൂടെ ആരോപണമുയര്‍ത്തിയത്.

മയക്കുമരുന്നു കേസിലാണ് കേന്ദ്ര മന്ത്രിയുടെ മകന്‍ പോലീസ് പിടിയിലായതെന്നും സ്വാമിസൂചന നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി സഹമന്ത്രിയാണോ കാബിനറ്റ് മന്ത്രിയാണോ എന്നോ മന്ത്രിയുടെ പേരോ സ്വാമി വെളിപ്പെടുത്തിയിരുന്നില്ല.

ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത ദിവസം പുറത്തുവിടുമെന്നും സ്വാമി പറഞ്ഞിരുന്നു.

അതേസമയം സ്വാമി തന്നെ മന്ത്രിയുടെ പേര് വെളിപ്പെടുത്തട്ടെയെന്നായിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

Tagged with: