കൊച്ചി: ആറ് മാസങ്ങള്‍ക്ക് ശേഷം വജ്ര വിലയില്‍ വന്‍ ഇടിവ്. എല്ലാത്തരം വജ്രങ്ങള്‍ക്കും ശരാശരി 10 ശതമാനം വില താഴ്ന്നിട്ടുണ്ടെന്ന് വജ്ര വില വിവര ഏജന്‍സിയായ റാപ്പപോര്‍ട്ടിന്റെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ പൂജ കോട്ട്വാനി പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി വില താഴുകയാണ്.

ഖനികളിലെ ഉത്പാദനം കുറഞ്ഞതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ വജ്രവില 40 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നതും വില ഉയരാന്‍ കാരണമായിരുന്നിരുന്നു.

പുതിയ സാഹചര്യത്തില്‍ ഇതോടെ വിലയില്‍ സ്ഥിരത കൈവരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞാല്‍ വില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.