“അനേകനായ മനുഷ്യനില്‍, അനേക ബന്ധങ്ങളില്‍ വിരാജിക്കുന്ന മനുഷ്യനില്‍, ബന്ധങ്ങളുടെ സമുച്ചയങ്ങളില്‍ സംഘര്‍ഷപ്പെടുന്ന മനുഷ്യനില്‍, ജീവചൈതന്യം നിലനില്‍ക്കുന്നു. അവന്‍ കലാപകാരിയാണ്. വിട്ടുകൊടുക്കാതെ നൈരന്തര്യത്തില്‍ സമരങ്ങളും സമരസപ്പെടലും അവനില്‍ അന്തര്‍ലനമായേക്കാം. എന്നാല്‍ അച്ചടക്കങ്ങളില്‍ അവന്‍ നിന്നുകൊടുക്കുന്നില്ല.” റസിയ നൂറ എഴുതുന്നു..


mistic-title


| ദര്‍ശനം | റസിയ നൂറ |


“അത്തരം പ്രത്യക്ഷഭാവങ്ങള്‍ അഥവാ ഗുണകരമായ മാറ്റങ്ങള്‍, changes in qualtiy-യാണ് പലപ്പോഴും മനുഷ്യര്‍ മനസിലാക്കുന്ന ജനന-മരണങ്ങള്‍. അവ ഒരു വിരാമത്തെയാണ് സൂചിപ്പിക്കുന്നത്. അവയ്ക്ക് മുമ്പും പിമ്പും വസ്തുവിന് നൈരന്തര്യമുണ്ട്. അഥവാ ജനന-മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. അങ്ങെ വരുമ്പോള്‍ ഈ പ്രത്യക്ഷമായ ജനന-മരണങ്ങള്‍  ജനനങ്ങളുടെയും മരണങ്ങളുടെയും നൈരന്തര്യങ്ങളിലെ വിരാമങ്ങള്‍ മാത്രം, a break in continutiy. “

നമ്മുടെ ജനന-മരണങ്ങളെ കുറിച്ച് തന്നെയാണ് എന്നെന്നും അത്ഭുതങ്ങള്‍, ആശ്ചര്യങ്ങള്‍ നിലനില്‍ക്കുന്നത്. അത് പെട്ടെന്നൊന്നും അവസാനിക്കുകയില്ല. മരണശേഷം മനുഷ്യന് എന്ത് സംഭവിക്കും എന്നതിനു പകരം മരണശേഷം മനുഷ്യബോധത്തിനെന്ത് സംഭവിക്കുമെന്നായിട്ടുണ്ട് ഗവേഷണങ്ങള്‍.

ജനന-മരണങ്ങള്‍ എന്താണെന്നുതന്നെ നിര്‍വ്വചിക്കാനാവാത്തവിധം അതിസങ്കീര്‍ണമാണ് കാര്യങ്ങള്‍. ഒരു മനുഷ്യന്‍ ജനിക്കുന്നു അല്ലെങ്കില്‍ മരിക്കുന്നു എന്ന പ്രകടഭാവങ്ങളിലും അതിനിടയിലും എന്ത് സംഭവിക്കുന്നു? അങ്ങനെ ചിന്തിക്കുമ്പോള്‍േ ചില ഗുണപരമായ മാറ്റങ്ങളും അളവുപരമായ മാറ്റങ്ങളും വീണ്ടും കണ്ണില്‍ തറഞ്ഞുകയറിവരുന്നത് കാണാം.

ഒരു മനുഷ്യജോഡിക്കുള്ളില്‍ സംഭവിക്കുന്ന നിഗൂഢത അഥവാ ജീവന്റെ സഞ്ചാരപഥം നേര്‍രേഖാ ജഡത്വമല്ല; കയറ്റിറക്കങ്ങളിലൂടെയുള്ള, വളവും തിരിവുകളിലൂടെയുള്ള ചൈതന്യ രൂപമാണ്, ഒഴുക്കാണ്, പ്രവാഹമാണ്, current ആണ്.

ജനിക്കുന്നതും മരിക്കുന്നതും വ്യക്തിതന്നെ. ജനിക്കും മുമ്പ് അവന്‍ ഈ ലോകത്തെ മനുഷ്യ രാശിയുടെ മുഴുവന്‍ തലമുറയുടെയും രക്തധമനികളില്‍ ദാര്‍ശനികമായി നുഴഞ്ഞുകളിക്കുകയായിരുന്നു; ഒരു ചൈതന്യരൂപേണ. അഥവാ നമ്മുടെ മനുഷ്യരാശി ഒരുവനിലൂടെ ഒരുവളിലൂടെ ഒരു മഹാവിസ്‌ഫോടനത്തിന് വിധേയമാകുന്നു. ആനന്ദത്തൊടൊപ്പം അനിര്‍വ്വചനീയതയും അതോടൊപ്പം ഒരു നിഗൂഡതയും ഒപ്പം ഒരു നിശബ്ദ കലാപവും പിരണതിയും സംഭവിച്ചിരിക്കുന്നു.

ഒരു മനുഷ്യജോഡിക്കുള്ളില്‍ സംഭവിക്കുന്ന നിഗൂഢത അഥവാ ജീവന്റെ സഞ്ചാരപഥം നേര്‍രേഖാ ജഡത്വമല്ല; കയറ്റിറക്കങ്ങളിലൂടെയുള്ള, വളവും തിരിവുകളിലൂടെയുള്ള ചൈതന്യ രൂപമാണ്, ഒഴുക്കാണ്, പ്രവാഹമാണ്, current ആണ്.

കറന്റിന് ഒരു സ്വഭാവമുണ്ട് അത് ചലനമാണ്. നിരന്തര ചലനമാണ്. നൈരന്തര്യവുമാണ്. അഥവാ മനുഷ്യന്റെ ജീവിതം ജനന-മരണങ്ങളുടെ നൈരന്തര്യമാണെന്ന് പറയാം. ഇവിടെ ഒരു മിസ്റ്റിക്കും ഒരു മാര്‍ക്‌സിസ്റ്റും സംയോഗിക്കുന്നതായി കാണാം. ഒരുവേള അവര്‍ പരസ്പരം അംഗീകരിക്കുന്നു എന്ന് തന്നെ കാണാം. മനുഷ്യ ജീവിതത്തെ മറ്റൊരു ഭാവനയില്‍ കാണുകയാണെങ്കില്‍ ജനന-മരണങ്ങള്‍ക്കിടയിലുള്ള ജനന-മരണങ്ങളുടെ നൈരന്തര്യമാണതെന്നുകാണാം.

ജനന-മരണ വൈരുദ്ധ്യങ്ങളിലും അവയുടെ ‘സംഘര്‍ഷങ്ങളിലും ഐക്യത്തിലു’മാണ് ജീവിതത്തിന്റെ ചൈതന്യം പ്രത്യക്ഷീഭവിക്കുന്നത് എന്ന് മാര്‍ക്‌സിസ്റ്റുകള്‍ അംഗീകരിക്കുന്ന വസ്തുതയാണ്. mistic-3അഥവാ ഇവിടെ മാര്‍ക്‌സിസത്തിലെ മിസ്റ്റിക്കും മിസ്റ്റിസിസത്തിലെ മാര്‍ക്‌സിസവും പ്രത്യക്ഷപ്പെടുന്നു.

മാത്രവുമല്ല ഒന്നിനെ രണ്ടായിപ്പിളര്‍ക്കുന്ന, അവയുടെ ഐക്യത്തിലും സംഘര്‍ഷത്തിലും നിലയുറപ്പിച്ചിരിക്കുന്ന വൈരുദ്ധ്യഭാവനാ രീതിയില്‍ നോക്കുകയാണെങ്കില്‍ ജനന-മരണങ്ങള്‍ കേവലം അടയാളപ്പെടുത്തലുകളായി പരിണമിക്കുന്നു. അടയാളങ്ങള്‍ ഉണ്ടാകുന്നത് പ്രത്യക്ഷഭാവങ്ങളിലാണ്.

അത്തരം പ്രത്യക്ഷഭാവങ്ങള്‍ അഥവാ ഗുണകരമായ മാറ്റങ്ങള്‍, changes in quality-യാണ് പലപ്പോഴും മനുഷ്യര്‍ മനസിലാക്കുന്ന ജനന-മരണങ്ങള്‍. അവ ഒരു വിരാമത്തെയാണ് സൂചിപ്പിക്കുന്നത്. അവയ്ക്ക് മുമ്പും പിമ്പും വസ്തുവിന് നൈരന്തര്യമുണ്ട്. അഥവാ ജനന-മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. അങ്ങെ വരുമ്പോള്‍ ഈ പ്രത്യക്ഷമായ ജനന-മരണങ്ങള്‍  ജനനങ്ങളുടെയും മരണങ്ങളുടെയും നൈരന്തര്യങ്ങളിലെ വിരാമങ്ങള്‍ മാത്രം, a break in continuity.


അനേകനായ മനുഷ്യനില്‍ ജനന-മരണങ്ങള്‍ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ധാരയില്‍, വ്യക്തിബന്ധങ്ങളിലൂടെയാണ് അവന്‍/അവള്‍ ജനിച്ചുകൊണ്ടും മരിച്ചുകൊണ്ടുമിരിക്കുന്നത്. മറ്റൊരു ധാരയില്‍ കാലങ്ങളിലൂടെയാണ്, അവന്‍/അവള്‍ ജനിച്ചുകൊണ്ടു മരിച്ചുകൊണ്ടുമിരിക്കുന്നത്. ഇനിയുമൊരു ധാരയില്‍ ജൈവികമായും അവന്‍ ജനിച്ചും മരിച്ചും കൊണ്ടിരിക്കുന്നുണ്ട്. വേറൊരു ധാരയില്‍ ധൈഷണികമായ ജനനമരണങ്ങള്‍ സംഭവിക്കുന്നു. ഇങ്ങനെ മനുഷ്യന്‍ എന്നതു തന്നെ ജനനമരണങ്ങളുടെ സമ്മേളനമുഖരിതമാണെന്ന് മാത്രമല്ല അവയുടെ സംഘര്‍ഷങ്ങളും പൊട്ടിത്തെറികളും വൈജാത്യങ്ങളും ഒക്കെ അന്തര്‍ഭവിച്ച സങ്കീര്‍ണതതന്നെയായി നിലനില്‍ക്കുന്നു.


mistic-2
മനുഷ്യന്‍ ഓരോ നിമിഷവും വ്യത്യസ്തനാണ്, അനേകനാണ്. അനേകം മനുഷ്യര്‍ ഒരു മനുഷ്യനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. അഥവാ ഒരു മനുഷ്യനില്‍ അനേകന്‍മാര്‍/അനേകകള്‍ ജീവിച്ചിരിക്കുന്നു. ഓരോ ബന്ധങ്ങളിലൂടെയും അവന്‍ അനേകനായി പുനരവതരിച്ചുകൊണ്ടിരിക്കും.

അതുകൊണ്ട് തന്നെയാണ് മനുഷ്യനെ കുറിച്ചുള്ള ഭരണകൂടങ്ങളുടെ നിര്‍വ്വചനങ്ങളില്‍ നിന്നും മനുഷ്യന്‍ കുതറിമാറിക്കൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളിലെ മനുഷ്യര്‍ കേവലം ജഡമായ മനുഷ്യരാണ്. ശാസ്ത്രത്തിലെ മനുഷ്യരാണ്. ഏകവ്യക്തിത്വത്തിനുടമയാണ്. അവനെ/അവളെ എപ്പോഴും അടക്കി നിര്‍ത്താന്‍ സാധിക്കും. അഥവാ അനുസരണയുള്ള അച്ചടക്കമുള്ള മനുഷ്യരാണ് ശാസ്ത്രങ്ങളിലെ മനുഷ്യര്‍, ഭരണകൂടത്തിന്റെ മനുഷ്യര്‍. അവനെ നമുക്ക് സ്‌റ്റേറ്റിസ്റ്റായ മനുഷ്യന്‍ എന്ന് വിളിക്കാം. (there a statist man will be born)


ഇവിടെ ഒരു പ്രത്യേക സ്ഥലത്തെ ചൂണ്ടിക്കാട്ടി ഇത് ജനനമെന്നും അല്ലെങ്കില്‍ മരണമെന്നും പറയുന്നതെങ്ങനെ? ഒരുപക്ഷെ ഇത്തരത്തില്‍ ജനനമരണ നൈരന്തര്യങ്ങള്‍ ജനന-മരണത്തെ തന്നെ അപ്രസക്തമാക്കുന്ന, നിരാകരിക്കുന്ന ഒന്നായി മാറുന്നതുകാണാം.


mistic-4

അനേകനായ മനുഷ്യനില്‍, അനേക ബന്ധങ്ങളില്‍ വിരാജിക്കുന്ന മനുഷ്യനില്‍, ബന്ധങ്ങളുടെ സമുച്ചയങ്ങളില്‍ സംഘര്‍ഷപ്പെടുന്ന മനുഷ്യനില്‍, ജീവചൈതന്യം നിലനില്‍ക്കുന്നു. അവന്‍ കലാപകാരിയാണ്. വിട്ടുകൊടുക്കാതെ നൈരന്തര്യത്തില്‍ സമരങ്ങളും സമരസപ്പെടലും അവനില്‍ അന്തര്‍ലനമായേക്കാം. എന്നാല്‍ അച്ചടക്കങ്ങളില്‍ അവന്‍ നിന്നുകൊടുക്കുന്നില്ല.

അനേകനായ മനുഷ്യനില്‍ ജനന-മരണങ്ങള്‍ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ധാരയില്‍, വ്യക്തിബന്ധങ്ങളിലൂടെയാണ് അവന്‍/അവള്‍ ജനിച്ചുകൊണ്ടും മരിച്ചുകൊണ്ടുമിരിക്കുന്നത്. മറ്റൊരു ധാരയില്‍ കാലങ്ങളിലൂടെയാണ്, അവന്‍/അവള്‍ ജനിച്ചുകൊണ്ടു മരിച്ചുകൊണ്ടുമിരിക്കുന്നത്. ഇനിയുമൊരു ധാരയില്‍ ജൈവികമായും അവന്‍ ജനിച്ചും മരിച്ചും കൊണ്ടിരിക്കുന്നുണ്ട്. വേറൊരു ധാരയില്‍ ധൈഷണികമായ ജനനമരണങ്ങള്‍ സംഭവിക്കുന്നു. ഇങ്ങനെ മനുഷ്യന്‍ എന്നതു തന്നെ ജനനമരണങ്ങളുടെ സമ്മേളനമുഖരിതമാണെന്ന് മാത്രമല്ല അവയുടെ സംഘര്‍ഷങ്ങളും പൊട്ടിത്തെറികളും വൈജാത്യങ്ങളും ഒക്കെ അന്തര്‍ഭവിച്ച സങ്കീര്‍ണതതന്നെയായി നിലനില്‍ക്കുന്നു.

ഇവിടെ ഒരു പ്രത്യേക സ്ഥലത്തെ ചൂണ്ടിക്കാട്ടി ഇത് ജനനമെന്നും അല്ലെങ്കില്‍ മരണമെന്നും പറയുന്നതെങ്ങനെ? ഒരുപക്ഷെ ഇത്തരത്തില്‍ ജനനമരണ നൈരന്തര്യങ്ങള്‍ ജനന-മരണത്തെ തന്നെ അപ്രസക്തമാക്കുന്ന, നിരാകരിക്കുന്ന ഒന്നായി മാറുന്നതുകാണാം. അഥവാ ജനന-മരണങ്ങള്‍ അവയ്‌ക്കെതിരെ തന്നെ ഒരു ആന്റിതെസിസ് (antithesis) ആയി മാറുന്നു. ജനിക്കുന്നുമില്ല മരിക്കുന്നുമില്ല. മാറിക്കൊണ്ടിരിക്കല്‍ പ്രക്രിയയ്ക്കുള്ളില്‍ മറ്റുമനുഷ്യരുമായുള്ള ബന്ധങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ അനന്ദമായി അനശ്വരതയിലേയ്‌ക്കെത്തെപ്പെടുന്നു, അല്ലെങ്കില്‍ അനശ്വരതയില്‍ ജീവിക്കുന്നു എന്ന് പറയാം.

ഇതാണ് മിസ്റ്റിസിസത്തിന്റെ ആനന്ദം. ഇവിടെയാണ് ദൈവത്തിന്റെ സാധ്യതയും അസാധ്യതയും നിലനില്‍ക്കുന്നത്; സ്വര്‍ഗനരകങ്ങള്‍ പാടെ നിരാകരിക്കപ്പെടുന്നത്. അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുന്നത്. ദൈവനിഷേധിയായ ഒരു ദൈവത്തിന്റെ സാധ്യതയാണിത് അഥവാ അധികാര നിഷേധിയായ പ്രണയത്തിന്റെ സാധ്യതയാണിത്. ഇത്തരമൊരു അനന്ത പ്രണയത്തിലേയ്ക്കുള്ള പ്രയാണത്തെയാണ് ജീവിതം അടയാളപ്പെടുത്തുന്നത്, അരാജക ദൈവം, പ്രണയം പ്രത്യക്ഷപ്പെടുന്നത്. ഇനി നമുക്ക് ഷഹബാസിനെ കേള്‍ക്കാം…