എഡിറ്റര്‍
എഡിറ്റര്‍
വിജയ് മല്യയുടെ മദ്യക്കമ്പനി ഡിയോജിയോ ഏറ്റെടുത്തു
എഡിറ്റര്‍
Saturday 10th November 2012 9:16am

മുംബൈ: ഇന്ത്യയിലെ മദ്യരാജാവ് എന്നറിയപ്പെടുന്ന വിജയ് മല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സില്‍ ആഗോള ബിവറേജ് കമ്പനിയായ ഡിയാജിയോ ഓഹരികള്‍ വാങ്ങുമെന്ന് ഏകദേശം ഉറപ്പായി. ഓഹരികള്‍ വാങ്ങാന്‍ ഇരു കമ്പനികളും ധാരണയിലായതായാണ് കമ്പനികളോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 53.4 ശതമാനം ഓഹരി വാങ്ങുന്നതോടെ കമ്പനി ഡിയാജിയോയുടെ ഉടമസ്ഥതയിലാവും.

Ads By Google

ഓഹരി ഇടപാടിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഹരി വില്‍പനയിലൂടെ 11,166.5 കോടി രൂപ മല്യയ്ക്കും കൂട്ടര്‍ക്കും ലഭിക്കും.

പ്രീമിയം മദ്യ ബ്രാന്‍ഡുകളായ മക്‌ഡോവല്‍സ്, ബാഗ്‌പൈപ്പര്‍ വിസ്‌ക്കി എന്നിവയുടെ ഉടമസ്ഥരായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികള്‍ വില്‍ക്കുക വഴി തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷറിന് ഒരു കൈ സഹായം നല്‍കാനാണ് മല്യയുടെ നീക്കം.

യുണൈറ്റഡ് സ്പിറ്റ്‌സില്‍ 25 ശതമാനത്തിലധികം ഓഹരികള്‍ മുന്ന് തവണകളായി ഡിയാജിയോ വാങ്ങുമെന്നാണ് അറിയുന്നത്. ഓഹരി ഒന്നിന് 1,5001,600 രൂപയ്ക്കായിരിക്കും ഇടപാടെന്നും അറിയുന്നു. ഇടപാട് സംബന്ധിച്ച് വാര്‍ത്ത വന്നതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികള്‍ 3.3 ശതമാനം ഉയര്‍ന്ന്  1,343 രൂപ നിരക്കിലെത്തി.

അതേസമയം, ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നിട്ടില്ല. യു.ബി ഗ്രൂപ്പ് മേധാവി വിജയ് മല്യ ഒരു ബിസിനസ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement