ഗുണ(മധ്യപ്രദേശ്): സച്ചിന്‍ തെണ്ടുല്‍ക്കറിനെക്കാള്‍ ആദ്യം തന്റെ അച്ഛന്‍ ധ്യാന്‍ചന്ദിനാണ് ഭാരതരത്‌നം നല്‍കേണ്ടതെന്ന് ധ്യാന്‍ചന്തിന്റെ മകന്‍ അശോക് കുമാര്‍. സചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്‌നം കൊടുത്തതുമായി ബന്ധപ്പെട്ടുകൊണ്ട് പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ ഹോക്കി മാന്ത്രികനാണ് ധ്യാന്‍ ചന്ദ്. 1928ലും 1932ലും 1936ലുമായി ഒളിമ്പിക്‌സില്‍ 3 തവണ സ്വര്‍ണ്ണമെഡലുകളാണ് ധ്യന്‍ ചന്ദ് ഇന്ത്യക്ക് നേടിക്കൊടുത്തത്.’എന്റെ അച്ഛന്‍ പ്രശസ്തിക്ക് വേണ്ടിയല്ല കളിച്ചത്. അദ്ദേഹം നല്ലൊരു ടീം നേതാവായിരുന്നു’; അശോക് കുമാര്‍ അഭിപ്രായപ്പെട്ടു.

ക്രിക്കറ്റിന് സര്‍ക്കാറില്‍ നിന്ന് ധാരാളം പണവും പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നിട്ടും ഹോക്കിക്ക് അത് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്ക് ഹോക്കി ടെക്ക്‌നിക്കുകള്‍ പറഞ്ഞകൊടുക്കവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ടീം അംഗം കൂടിയായ അശോക്.