എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് താരങ്ങള്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം; ദ്രോണാചാര്യക്ക് ആറുപേര്‍
എഡിറ്റര്‍
Wednesday 22nd August 2012 12:30am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് നല്‍കുന്ന ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മൂന്ന് പേരെയും പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡിന് ആറ് പേരെയും അവാര്‍ഡ് നിര്‍ണയ സമിതി ശുപാര്‍ശ ചെയ്തു.

Ads By Google

ഗുന്‍ദീപ് കൗര്‍ (ഹോക്കി), ജുഗ്രാജ് സിങ് (ഡിസ്‌കസ് ത്രോ), വിനോദ് കുമാര്‍ (ഗുസ്തി) എന്നിവര്‍ക്കാണ് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിക്കുക. പരിശീലകരായ യശ്വീന്ദര്‍ സിങ് (ഗുസ്തി), ബി.ഐ. ഫെര്‍ണാണ്ടസ് (ബോക്‌സിങ്), വീരേന്ദര്‍ പൂനിയ (ഡിസ്‌കസ് ത്രോ), സുനില്‍ ദവാസ് (കബഡി), ഡോ. സത്യപാല്‍ (പാരാത്‌ലറ്റിക്‌സ്), ഹരീന്ദര്‍ സിങ് (ഹോക്കി) എന്നിവര്‍ക്ക് ദ്രോണാചാര്യ നല്‍കാനും 15 അംഗ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിനെ പരിശീലിപ്പിക്കുന്നത് യശ്വീന്ദറാണ്. ദ്രോണാചാര്യ ലഭിക്കുന്ന ആദ്യ വിദേശിയാവും ക്യൂബക്കാരനായ ഫെര്‍ണാണ്ടസ്. ഡിസ്‌കസ് ത്രോ താരം ഒളിമ്പ്യന്‍ കൃഷ്ണ പൂനിയയുടെ ഭര്‍ത്താവും പരിശീലകനുമാണ് വീരേന്ദര്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ദ്രോണാചാര്യ.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമഗ്ര സംഭാവനക്ക് നല്‍കുന്ന ധ്യാന്‍ചന്ദ് പുരസ്‌കാരം.

Advertisement