എഡിറ്റര്‍
എഡിറ്റര്‍
ശോഭനാ മാഡം ഉപദേശിക്കാന്‍ വന്നിട്ടില്ല: ധ്യാന്‍
എഡിറ്റര്‍
Tuesday 12th November 2013 3:01pm

dhyan

മലയാള സിനിമയില്‍ ഒരു സീനിയര്‍ താരത്തോടൊപ്പം തന്നെ ആദ്യ ചിത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ധ്യാന്‍. അതിലുപരി സ്വന്തം ചേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷവുമുണ്ട്.

ചെയ്യുന്ന ജോലിക്ക് 100% ആത്മാര്‍ഥത പുലര്‍ത്തുന്ന ഏട്ടനെ ഒരു കാര്യത്തിലും ടെന്‍ഷനടിപ്പിക്കരുതെന്ന് കരുതിയാണ് ഞങ്ങള്‍ ഓരോരുത്തരും വര്‍ക്ക് ചെയ്തത്.

ഒരിക്കലും ഏട്ടന്‍ സെറ്റില്‍ ചൂടായിട്ടില്ലെന്നും ധ്യാന്‍ പറയുന്നു.

ഞാനും ശോഭന മാഡവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അവരോടൊപ്പമുള്ള സിനിമ അതും എന്റെ ആദ്യ ചിത്രം വളരെ ടെന്‍ഷനടിപ്പിച്ച ഒന്നായിരുന്നു.

ഷൂട്ടിങ് സമയത്ത് അവര്‍ എന്നെ ഒരു പാട് കംഫര്‍ട്ടബിളാക്കി. സിനിമ ഒഴികെ ഞങ്ങള്‍ ധാരാളം വിഷയങ്ങള്‍ സംസാരിച്ചു. അതാണ് എന്നെ ഏറ്റവുമധികം സഹായിച്ചത്.

സീനിയര്‍ എന്ന നിലയില്‍ അവര്‍ എന്നെ ഒരു തരത്തിലും ഉപദേശിക്കുവാന്‍ മുതിര്‍ന്നില്ല. ആവശ്യമില്ലാതെ ഒന്നിലും ഇടപെട്ടില്ലെന്നും ധ്യാന്‍ പറയുന്നു.

Advertisement