മക്ബൂല്‍ സല്‍മാന്‍, ബിനീഷ് കോടിയേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസ് തഖീര്‍.

Ads By Google

പ്ലാനെറ്റ് ബില്‍ഡേഴ്‌സിന്റെ ബാനറില്‍ നൈഷാബ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ നായര്‍, അഭിനയ എന്നിവര്‍ നായികമാരാവുന്നു. ഗണേശ് കുമാര്‍, ബിജുക്കുട്ടന്‍, മണികണ്ഠന്‍ പട്ടാമ്പി, ജെ.പി, കണ്ണന്‍ പട്ടാമ്പി, കലിംഗ ശശി, സോന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍ ആണ്. പെരുമാള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം-പ്രദീപ് കടകശ്ശേരി,

മേക്കപ്പ്-റോഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോണ്‍ കുടിയാന്‍മല, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ. വാര്‍ത്താ പ്രചരണം-എ.എസ് ദിനേശ്.