കടക്കല്‍: കടക്കലില്‍ ഡി.എച്ച്.ആര്‍.എം നടത്തി വന്ന റോഡ് ഉപരോധം അവസാനിച്ചു. കണ്ണങ്കോട്ട് കോളനിയില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകന്റെ വീട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കത്തിച്ചുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ വോട്ടെടുപ്പ് ദിവസമാണ് അക്രമം നടന്നത്.

പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, ദളിത് കോളനികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുക എന്നീ ഉറപ്പിന്‍മേലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.