ന്യദല്‍ഹി: വര്‍ക്കല ശിവപ്രസാദ് വ­ധ­ക്കേ­സ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെ­ട്ട് ഡി എ­ച്ച് ആര്‍ എം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നിവേദനം നല്‍കി. ഗൂഢാലോചനയുടെ ഭാഗമാണു ഡി എച്ച് ആര്‍എമ്മിന് എതിരായ ആരോ­പണമെന്ന് നിവേദനത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല. കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡി വൈ എസ് പി രാജേന്ദ്രനും ശിവസേനക്കും കൊലപാതകത്തിലുള്ള പങ്ക് അന്വേഷിക്കണ­മെന്നതാണ് പ്രധാന ആവശ്യം.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടു­ള്ള ഡി എച്ച് ആര്‍ എം ചെയര്‍മാന്‍ വി വി ശെല്‍വരാജിന്റെ ഒപ്പോടു കൂടിയ നിവേദനമാണ് ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയത്. ശെല്‍വരാജ്, ഡി എച്ച് ആര്‍ എമ്മിന്റെ ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ ദാസ്, സംഘടനയുടെ നിയമോപദേഷ്ടാവ് അശോകന്‍ തുടങ്ങി 16 പേര്‍ക്കെതിരെയാണു കൊലപാതകവും അക്രമങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാരോപിച്ചു കേസെടുത്തിട്ടുള്ളത്.