Administrator
Administrator
കൊലക്ക് പിന്നില്‍ ഞങ്ങളല്ല: ഡി.എച്ച്.ആര്‍.എം
Administrator
Sunday 27th September 2009 8:10pm

dhrm

കൊച്ചി: വര്‍ക്കലയില്‍ ശിവപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി എച്ച് ആര്‍ എം) സംസ്ഥാന സെക്രട്ടറി കെ എ രാജീവ്. ആളെക്കൊന്ന് പ്രശസ്തി നേടുക സംഘടനയുടെ ലക്ഷ്യമല്ല. സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡി.എച്ച്.ആര്‍.എം. പട്ടികജനവിഭാഗങ്ങളെ മുന്‍ ധാരയിലേക്ക് കൊണ്ടുവരാനാണ് സംഘടന ശ്രമിക്കുന്നത്. സംഘടനക്ക് പുറത്ത് നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നുവെന്ന ആരോപണം ശരിയല്ല.

വര്‍ക്കല അയിരൂര്‍ അശ്വതിയില്‍ ശിവപ്രസാദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ദളിത് സംഘടനയായ ഡി.എച്ച്.ആര്‍.എമ്മിന്റെ നേതാക്കളായ രണ്ട് പേരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. കെ ദാസ്, അശോകന്‍ എന്നിവരായിരുന്നു അറസ്റ്റിലായത്. സംഘടനയുടെ സാന്നിധ്യം അറിയിക്കുന്നതിനു വേണ്ടി പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ നടത്തിയ കൊലപാതകമായിരുന്നു ഇതെന്നായിരുന്നു പോലീസ് പറഞ്ഞു.

Advertisement