എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെമ്പാടുമായി 500 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ധൂം 3
എഡിറ്റര്‍
Tuesday 7th January 2014 7:06pm

dhoom3

ഇനി 100 കോടി ക്ലബ്ബിന്റെ കഥ മറക്കാം. ആമിര്‍ഖാന്‍ നായകനായ ധൂം 3 പുതിയ റെക്കോര്‍ഡ്. ലോകത്തെമ്പാടുമായി 500 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പദവി ഇനി ധൂം 3യ്ക്ക് സ്വന്തം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ധൂം 3 പുറത്തിറങ്ങിയത്. ചിത്രം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച വിവരം നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് തന്നെയാണ് അറിയിച്ചത്.

ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ധൂം സീരീസിലെ മുന്‍ ചിത്രങ്ങളെക്കാള്‍ ആക്ഷനും പ്രണയവും കൂടുതല്‍ വ്യത്യസ്തമാക്കിയാണ് ധൂം 3 എത്തിയത്.

ആമിര്‍ഖാന്‍ നെഗറ്റീവ് റോളില്‍ എത്തുന്ന ചിത്രത്തിലെ നായിക കത്രീന കൈഫ് ആണ്. അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പതിവ് വേഷത്തില്‍ പുതിയ ചിത്രത്തിലും എത്തിയിട്ടുണ്ട്.

വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisement