എഡിറ്റര്‍
എഡിറ്റര്‍
നേപ്പാളില്‍ പണം വാരി ‘ധൂം 3’
എഡിറ്റര്‍
Sunday 5th January 2014 3:55pm

dhoom--nisa

ബോളിവുഡ് ഹിറ്റ് ‘ധൂം 3’ നേപ്പാള്‍ ബോക്‌സ് ഓഫീസുകളില്‍ നിന്ന് 6 കോടി നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു.

കാഠ്മണ്ഡു വാലി ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്‌സുകളില്‍ മത്സരങ്ങളില്ലാതെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

നേപ്പാളില്‍ ആറു കോടി നേടുന്ന ആദ്യത്തെ സിനിമയാണ് ‘ധൂം 3’ എന്നാണ് സിനിമയുടെ വിതരണക്കാരുടെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

സാധാരണ ബോക്‌സ് ഓഫിസില്‍ 20 ലക്ഷം വരെ നേടുന്ന നേപ്പാളി ചിത്രങ്ങളാണ് ഹിറ്റ് സിനിമകളായി കണക്കാക്കുന്നത്.

30 നേപ്പാളി ഹിറ്റ് സിനിമകളുടെ വരുമാനമാണ് ‘ധും 3’ നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ മൂന്ന് മള്‍ട്ടിപ്ലക്‌സുകളിലായി 60 വിദേശ സിനിമകള്‍ റിലീസ് ചെയ്ത് 20 കോടിയിലേറെ വരുമാനം നേടിയിരുന്നു.

പ്രശസ്ത താരങ്ങളായ ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, കത്രീന കൈഫ് എന്നിവരുടെയെല്ലാം സിനിമകള്‍ നേപ്പാളില്‍ വിജയിക്കുന്നത് സ്വാഭാവികമെന്നും കഥയേക്കാളേറെ ഇന്ത്യന്‍ സിനിമ എന്ന ബ്രാന്‍ഡിലാണ് ഇവിടെ സിനിമകള്‍ വിജയിക്കുന്നതെന്ന് പ്രശസ്ത സംവിധായകന്‍ തീര്‍ത്ഥ തപ പറഞ്ഞു.

കലാകാരനും അഭിനയവും ചിത്രത്തിന്റെ ഗുണമേന്മയുമാണ് കാഴ്ചകാരന്റെ കണ്ണിലെ വിജയ സിനിമയെന്നും തീര്‍ത്ഥ തപ അഭിപ്രായപ്പെട്ടു.

ഗ്രാമങ്ങളില്‍ മാത്രമാണ് നേപ്പാളി സിനിമകള്‍ക്ക് കൂടുതല്‍ പ്രശസ്തിയുള്ളത്. പ്രധാന നഗരങ്ങളായ കാഠ്മണ്ഡു, ബിററ്റ്‌നഗര്‍, പൊക്കറ, ബൈരാഹ്വാ എന്നിവടങ്ങളില്‍ ഹിന്ദി സിനിമകള്‍ക്ക് മാര്‍ക്കറ്റില്‍ 80 ശതമാനം ഷെയറാണുള്ളതെന്ന് അദ്ദേഹം പറയുന്നു.

വര്‍ഷത്തില്‍ 120 സിനിമകളോളം നിര്‍മ്മിക്കുന്നുണ്ടെങ്കിലും നേപ്പാളി സിനിമകളുടെ ഗുണനിവാരം കുറഞ്ഞുവരികയാണ്.

ഒരു ദശകം മുന്‍പ് നേപ്പാളി സിനിമകള്‍ 50 മുതല്‍ 60 ലക്ഷം വരെ നേടിയിരുന്നെങ്കിലും ഇപ്പോഴത്തെ വരുമാനം കഷ്ടിച്ച് 15 മുതല്‍ 20 ലക്ഷമാണെന്നും തിര്‍ത്ഥ തപ പറഞ്ഞു.

Advertisement