എഡിറ്റര്‍
എഡിറ്റര്‍
ധോണി ഫിറ്റ്‌നസ് മാര്‍ക്കറ്റിലേക്ക്, അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 ജിം തുടങ്ങും
എഡിറ്റര്‍
Tuesday 17th April 2012 4:36pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ബിസിനസ് രംഗത്തേക്കിറങ്ങുന്നു. രാജ്യമെമ്പാടും ജിംനേഷ്യം തുടങ്ങാനാണ് ധോണിയുടെ പദ്ധതി.  ഇതിനായി സ്‌പോര്‍ട്‌സ്ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും തുടങ്ങിക്കഴിഞ്ഞു.  ധോണിയുടെ ബിസിനസ് പാട്‌നറും, മാനേജറുമായ അരുണ്‍ പാണ്ഡെ മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,500-2,000 കോടി രൂപവരെ സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡില്‍ നിക്ഷേപം കൊണ്ടുവരാനാണ് നീക്കമെന്നാണ് ധോണിയോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇക്കാര്യം പാണ്ഡെ സ്ഥിരീകരിച്ചിട്ടില്ല. 200 ജിമ്മുകളില്‍ നാലെണ്ണം അഞ്ചെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് പാണ്ഡെ അറിയിച്ചിട്ടുണ്ട്.

ഗുര്‍ഗൗണിലാണ് ആദ്യ ജിം തുടങ്ങുക. ഗ്ലോബല്‍ ഫോയര്‍ മാളില്‍ 25,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. പിന്നീട് ദല്‍ഹിയിലും, ജാര്‍ഖണ്ഡിലും, ഫരീദാബാദിലും ജിം ആരംഭിക്കും.

ഇന്ത്യന്‍ ജനതയുടെ ഫിറ്റ്‌നസ് സ്റ്റാന്റേര്‍ഡ് വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌പോര്‍ട്‌സ് ഫിറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പങ്കജ് ഗുലിയാനി  പറഞ്ഞു.

Advertisement