എഡിറ്റര്‍
എഡിറ്റര്‍
ധോണിക്ക് റാങ്കിങ്ങില്‍ മുന്നേറ്റം
എഡിറ്റര്‍
Tuesday 8th January 2013 12:40am

ദുബായ്: ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വീണ്ടും ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. ഇപ്പോള്‍ നാലാം സ്ഥാനത്താണ് ധോണി.

Ads By Google

പാക്കിസ്ഥാനെതിരെ നടന്ന മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതാണ് ധോണിക്കു ഗുണമായത്. പാക്കിസ്ഥാനെതിരേ 1-2ന് പരമ്പര തോറ്റെങ്കിലും മൂന്ന് മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമടക്കം ധോണി 203 റണ്‍സ് നേടി.

രണ്ടാം സ്ഥാനത്തായിരുന്ന വിരാട് കോഹ്്‌ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സുരേഷ് റെയ്‌ന 26-ാമതും യുവ് രാജ് സിംഗ് 41-ാമതുമാണ്. അതേസമയം പാക്കിസ്ഥാന്റെ നസീര്‍ ജംഷീദ് 31-ാം സ്ഥാനത്തുനിന്ന് 45-ാം സ്ഥാനത്തെത്തി.

ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല ഒന്നാമതും എബി ഡിവില്യേഴ്‌സ് രണ്ടാമതുമാണ്. ബൗളര്‍മാരില്‍ ആര്‍. അശ്വിന്‍ ഏഴാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാന്റെ സയീദ് അജ്മലാണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുണ്ട്. മുഹമ്മദ് ഹഫീസാണ് ഒന്നാമത്.

Advertisement