എഡിറ്റര്‍
എഡിറ്റര്‍
ധോണിയുടെ ജിവിതം സിനിമയാവുന്നു; നായകനായി സുഷാന്ത്
എഡിറ്റര്‍
Sunday 16th March 2014 5:08pm

sushanth-singh-rajput

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം സിനിമയാവുന്നു. നായകനായി യുവതാരം സുഷാന്ത് സിങ് രജ്പുത് വേഷമിടുമെന്നാണ് സൂചന.

ധോണിയെ കുറിച്ച് സിനിമ വരുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ ചിത്രത്തെ കുറിച്ച് വിശദാംശങ്ങളൊന്നും വന്നിരുന്നില്ല. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിനായി ധോണിയുടെ അനുവാദം വാങ്ങിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ധോണിയുടെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ചുമുള്ള പഠനത്തിലാണ് സുഷാന്തെന്നാണ് കേള്‍വി.

ധോണിയുടെ നടപ്പും പെരുമാറ്റവുമെല്ലാം പഠിക്കുന്നതിന്റെ ഭാഗമായി സുഷാന്ത് ധോണിയെ നേരിട്ട് സന്ദര്‍ശിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.

എന്തായാലും ധോണിയുടെ സ്വദേശമായ റാഞ്ചിയില്‍ സുഷാന്ത് സന്ദര്‍ശനം നടത്തിയതായി സ്ഥിരീകരണമുണ്ട്.

Advertisement