ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പെരുമാറ്റത്തില്‍ നിന്നും അദ്ദേഹം കളിക്കാര്‍ക്കിടയില്‍ പക്ഷപാതപരമായി പെരുമാറുന്നെന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ദേവ്.

ആര്‍.പി സിംഗിനെടുത്തും സുരേഷ് റെയ്‌നയുടെ അടുത്തും അദ്ദേഹം പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്. ഒരു ക്യാപ്റ്റന്‍ എപ്പോഴും നല്ലരീതിയില്‍ മാത്രമേ ചിന്തിക്കാവൂ. ടീമിന് ഗുണം ചെയ്യുമെന്ന തീരുമാനങ്ങള്‍ മാത്രമേ എടുക്കാവു. അല്ലാതെ സ്വകാര്യ താത്പര്യങ്ങള്‍ ടീമിനുമേല്‍ അടിച്ചേല്‍പ്പിക്കരുത്.

ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ ആര്‍.പി സിംഗിനെ ഉള്‍പ്പെടുത്തിയത് എന്തിനാണ്, മികച്ച ഫോമിലല്ലതിരുന്നിട്ടുകൂടി സുരേഷ് റെയ്‌നയ്ക്ക് ഇത്രയും അവസരങ്ങള്‍ നല്‍കിയതെന്തിനാണ്, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുത്ത മനോജ് തിവാരി വേണ്ടത്ര നിലവാരം പുലര്‍ത്താതിരുന്നത് എന്തുകൊണ്ടാണ്, തുടങ്ങി നിരവധി ചോദ്യങ്ങളും കപില്‍ദേവ് ഉന്നയിച്ചു.

‘ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒരാളാണ് സൗരവ് ഗാംഗുലി. പക്ഷേ ഒരു ഇന്ത്യന്‍താരം ടീമിന്റെ കോച്ചാവുന്നത് ഇവിടെ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഒരു പക്ഷേ ടീമംഗങ്ങളുടെ കാര്യത്തില്‍ അമിതമായി ഇടപെട്ടുകളയും എന്ന ചിന്ത ഉള്ളതുകൊണ്ടായിരിക്കാം. സൗരവ് ഗാംഗുലി ഒരു നല്ല പരിശീലകനായിരിക്കുമെന്ന് എനിയ്ക്ക് നല്ല വിശ്വാസമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഒരംഗം പോലും അതിനോട് യോജിക്കുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. അവരുടെ എല്ലാം കാര്യത്തില്‍ അനാവശ്യമായി ഗാംഗുലി ഇടപെടുമെന്ന ഒരുതോന്നല്‍ അവര്‍ക്ക് മുന്‍പേ ഉണ്ട്’. കപില്‍ദേവ് വ്യക്തമാക്കി.

Malayalam news

Kerala news in English