അഡ്‌ലെയ്ഡ്: 47ാമത്തെയും 48 ാമത്തെയും ഓവറില്‍ കളി തീര്‍ക്കുന്നതല്ല തന്റെ രീതിയെന്നും അവസാന ഓവറില്‍ കളി ജയിപ്പിക്കാനായാല്‍ അതാണ് സന്തോഷകരമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി.  ഇന്നലെ നടന്ന മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എനിയ്ക്കു പിന്നില്‍  സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ ഇല്ല. അതുകൊണ്ട് തന്നെ എന്റെ ദൗത്യം വലുതാണ്. കളിയുടെ നിര്‍ണ്ണായകമായ ഘട്ടത്തിലാണ് ഞാന്‍ പലപ്പോഴും ബാറ്റ് ചെയ്യേണ്ടിവരിക. എന്റെ വിക്കറ്റ് നഷ്ടമാക്കാതെ തന്നെ ടീമിനെ വിജയത്തിലേക്കെത്തിക്കുക എന്നത് നിസ്സാരകാര്യമല്ല. വളരെ സമ്മര്‍ദ്ദം അനുഭവിച്ചാണ് ബാറ്റ് ചെയ്യാറ്. ഞാന്‍ കൂടി പുറത്തായി കഴിഞ്ഞാല്‍ പിന്നെ സ്‌ട്രോങ് നിരയില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഇല്ല. എനിയ്ക്ക് പിറകെ വരുന്നവര്‍ പെട്ടന്ന് തന്നെ പുറത്തായിപോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കരുതലോടെ കളിക്കേണ്ടതായി വരാറുണ്ട്. ധൃതി കൂട്ടി വിജയം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്തുവിലകൊടുത്തും ടീമിനെ വിജയിപ്പിക്കുകയാണ് എന്റെ ദൗത്യം’.-ധോണി വ്യക്തമാക്കി.

Subscribe Us:

ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ മത്സരം ഒമ്പതാം ഓവര്‍വരെ നീട്ടിക്കൊണ്ടുപോയതില്‍ ഗൗതം ഗംഭീര്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇത്തവണയും കളി അവസാനപന്തുവരെ നീണ്ടു. ഇതേതുടര്‍ന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചു

ഗംഭീറിന്റെ അനിഷ്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ‘ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയുണ്ട്. വീരേന്ദര്‍ സെവാഗിന് ചിലപ്പോള്‍ 35 ാം ഓവറില്‍ കളിതീര്‍ക്കണമെന്നായിരിക്കാം ആഗ്രഹം. കാരണം പന്ത് അടിച്ചകറ്റാന്‍ മാത്രമുള്ളതാണെന്ന് കരുതുന്നയാളാണ് വീരു. ഓരോരുത്തര്‍ക്കും കളി ജയിപ്പിക്കുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായമായിരിക്കും ഉണ്ടാവുക’.-ധോണി പറഞ്ഞു.

Malayalam News

Kerala News In English